യുണൈറ്റഡിന് ഇന്ന് വെസ്റ്റ് ഹാം പരീക്ഷ
പ്രീമിയർ ലീഗ് കാമ്പെയ്ൻ പുനരാരംഭിക്കുമ്പോൾ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ അവരുടെ മടയില്‍ ചെന്നു നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ മല്‍സരത്തില്‍ ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയത്തിന്റെ ആത്മവിശ്വാസത്തില്‍ ആണ് ടെന്‍ ഹാഗും സംഘവും.മികച്ച ഫോമില്‍ ഉള്ള ലിവര്‍പൂളിനെ അതും ആന്‍ഫീല്‍ഡില്‍ വെച്ച് സമനിലയില്‍ തളക്കുക എന്നത് തീര്‍ത്തൂം ശ്രമകരമായ ദൌത്യം ആയിരുന്നു.

ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് വെസ്റ്റ് ഹാം യുണൈറ്റഡ് വെസ്റ്റ് ഹാമിന്റെ ഹോമായ ലണ്ടന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ ടോപ് ഫോറില്‍ ഇടം നേടുക എന്നത് യുണൈറ്റഡിനെ സംബന്ധിച്ച് അല്പം ബുദ്ധിമുട്ടുള്ള കാര്യം ആണ് എങ്കിലും തോല്‍വികള്‍ ഒഴിവാക്കി മിഡ് സീസണ് കടക്കുക എന്ന ലക്ഷ്യം നിറവേറ്റാന്‍ ആയാല്‍ യുണൈറ്റഡിന് അല്പം സാധ്യത ഉണ്ട് എന്ന് തന്നെ വേണം കരുതാന്‍.സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന വെസ്റ്റ് ഹാം നിലവില്‍ ലീഗ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.