ബോബി ക്ലാർക്കുമായി ലിവർപൂൾ പുതിയ കരാർ പ്രഖ്യാപിച്ചു
18 കാരനായ മിഡ്ഫീൽഡർ ബോബി ക്ലാർക്ക് ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടതായി ലിവർപൂൾ അറിയിച്ചു.മുൻ ന്യൂകാസിൽ യുണൈറ്റഡ് അകാഡെമി താരം ആയ ബോബി 2021 സമ്മറില്‍ മാഗ്പീസ് യൂത്ത് അക്കാദമി വിട്ട് ആന്‍ഫീല്‍ഡിലേക്ക് വരുകയായിരുന്നു.അതിനുശേഷം താരം ക്ലോപ്പിന്റെ ടീമില്‍ രണ്ടു തവണ സീനിയര്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
ക്ലാർക്ക് 2023-24 പ്രീമിയർ ലീഗ് 2 ലെ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.സെപ്തംബറിൽ, 18-കാരൻ ഇംഗ്ലണ്ടിന്റെ അണ്ടർ-19 ടീമുകൾക്കായും അരഞ്ഞേറ്റം കുറിച്ചു.ഈ അടുത്ത് ലിവര്‍പൂള്‍ ബോണ്മൌതിനെ എതിരില്ലാത്ത ഒന്‍പത് ഗോളിന് തോല്‍പ്പിച്ച മല്‍സരത്തില്‍ ഏഴു മിനുറ്റ് ശേഷിക്കേ താരത്തിനെ കളത്തില്‍ ഇറക്കാന്‍ ക്ലോപ്പ് തീരുമാനിച്ചു.അതായിരുന്നു താരത്തിന്റെ ആദ്യത്തെ സീനിയര്‍ പെര്‍ഫോമെന്‍സ്.ഫുൾ ബാക്ക് കോനോർ ബ്രാഡ്ലിയുടെ കരാര്‍ പുതുക്കിയതിന് ശേഷം ഈ മാസം കരാർ വിപുലീകരണത്തിൽ ഒപ്പുവെക്കുന്ന രണ്ടാമത്തെ ലിവർപൂൾ അക്കാദമി ഉൽപ്പന്നമായി ക്ലാർക്ക് മാറി.