ബുണ്ടസ്ലിഗയിൽ ചരിത്രമെഴുതി ലെവർകുസൻ
1982-83 സീസണില്‍ ഹാംബർഗ് സ്ഥാപിച്ച റിക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ലെവർകൂസൻ.ഈ സീസണില്‍ ഇതുവരെ തങ്ങളുടെ അപരാജിത കുതിപ്പ് 25 ഗെയിമുകളിലേക്ക് നീട്ടാന്‍ സാബി ആലോന്സൊക്കും സംഘതിനും കഴിഞ്ഞിരിക്കുന്നു.ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ആണ് ബയേര്‍ ബോച്ചുമിനെ പരാജയപ്പെടുത്തിയത്.ഈ സീസണില്‍ ആദ്യമായി സ്റ്റര്‍ട്ടിങ് ഇലവനില്‍ ഇടം നേടിയ പാട്രിക് ഷിക്ക് ഹാട്രിക്ക് നേടി തന്റെ ഡിബറ്റ് ആഘോഷമാക്കി.
30,32,45 മിനുട്ടുകളില്‍ ഗോള്‍ പാട്രിക്ക് ഷിക്ക് ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ ലെവര്കുസന് വിജയം ഉറപ്പിച്ചിരുന്നു.അദ്ദേഹത്തെ കൂടാതെ വിക്ടർ ബോണിഫസിനും സ്കോര്‍ ചെയ്യാന്‍ സാധിച്ചു.ബയേൺ മ്യൂണിക്കിനെക്കാൾ നാല് പോയിന്റ് ലീഡ് നിലനിര്‍ത്താന്‍ ബയേറിന് കഴിഞ്ഞു.ഈ മല്‍സരത്തോടെ സീസണിന്റെ ആദ്യ ഭാഗം ഒഫീഷ്യല്‍ ആയി പൂര്‍ത്തിയായി. ജനുവരി പതിമൂന്നിന് ഒഗ്സ്ബര്‍ഗിനെ നേരിട്ടു കൊണ്ട് ബയേര്‍ തങ്ങളുടെ രണ്ടാം ഭാഗത്തിന് ആരംഭം കുറിച്ചേക്കും.