സിറ്റിയുടെ പ്രശ്നങ്ങള്‍ തീരുന്നില്ല
പെപ്പ് വന്നതിനു ശേഷം ആദ്യമായി സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ അടി തെറ്റുന്ന കാഴ്ച്ച ആദ്യമായി കണ്ടു തുടങ്ങിയിരിക്കുന്നു.ശനിയാഴ്ച നടന്ന പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയില്‍ തളച്ചിരിക്കുന്നു.ഇരു ടീമുകളും നിശ്ചിത സമയത്ത് ഈരണ്ടു ഗോളുകള്‍ വീതം നേടിയിരുന്നു.കാലിന് പരിക്കേറ്റതിനെത്തുടർന്ന് ലീഗിലെ മുൻനിര സ്കോറർ എർലിംഗ് ഹാലൻഡ് ഇല്ലാതെ ആണ് സിറ്റി ഇന്നലെ കളിച്ചത്.
24-ാം മിനിറ്റിൽ ഫോഡനിൽ നിന്ന് പന്ത് ശേഖരിച്ച് സിറ്റിയുടെ ജാക്ക് ഗ്രീലിഷ് തന്റെ കരിയറിൽ ആദ്യമായി തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് മത്സരത്തില്‍ ഗോള്‍ നേടി.54 ആം മിനുട്ടില്‍ റിക്കോ ലൂയിസിലൂടെ സിറ്റി ലീഡ് ഇരട്ടിച്ചു.മല്‍സരം സുഖമായി ജയിക്കാം എന്ന മനസികാവസ്ഥയില്‍ ആയിരുന്ന സിറ്റിയുടെ പിടിച്ച് ഉലച്ച് കൊണ്ട് 75 ആം മിനുട്ടില്‍ ജീൻ-ഫിലിപ്പ് മറ്റെറ്റ പാലസിന് വേണ്ടി ആദ്യ ഗോള്‍ നേടി.ഒറ്റ ഗോളിന് ജയം നേടാം എന്ന് കരുതിയ സിറ്റിക്ക് തിരിച്ചടി ലഭിച്ച് കൊണ്ട് 95 ആം മിനുട്ടില്‍ ഫോഡന് വരുത്തി വെച്ച് പിഴവില്‍ നിന്ന് ലഭിക്കുന്ന പെനാല്‍ട്ടിയില്‍ നിന്നും പാലസ് സ്കോര്‍ ചെയ്തു.മൈക്കൽ ഒലിസ് ആണ് പെനാല്‍റ്റി കിക്ക് എടുത്തത്.






































