EPL 2022 European Football Foot Ball International Football Top News transfer news

മൈക്കല്‍ അര്‍ട്ടേട്ടക്കെതിരായ കേസ് എഫ്എ ക്ലിയർ ചെയ്തു

December 15, 2023

മൈക്കല്‍ അര്‍ട്ടേട്ടക്കെതിരായ കേസ് എഫ്എ ക്ലിയർ ചെയ്തു

കഴിഞ്ഞ മാസം ന്യൂകാസിൽ യുണൈറ്റഡിൽ ആഴ്‌സണലിന്റെ 1-0 തോൽവിക്ക് ശേഷം മാച്ച് ഒഫീഷ്യല്‍സിനെതിരെ സംസാരിച്ച മൈക്കൽ അർട്ടെറ്റയുടെ മേലുള്ള കുറ്റങ്ങള്‍ ഫുട്‌ബോൾ അസോസിയേഷന്‍ ഒഴിവാക്കി.മൂന്ന് വ്യത്യസ്ത വാര്‍ പരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ആണ് അവര്‍ ആന്റണി ഗോർഡന്റെ 64-ാം മിനിറ്റിലെ ഗോൾ വിധിച്ചത്.ഇത് ഡഗ് ഔട്ടില്‍ ഉണ്ടായിരുന്ന മാനേജറെ ഏറെ രോഷാകുലന്‍ ആക്കി.

Mikel Arteta: Arsenal manager escapes FA punishment following comments  after Newcastle defeat | Evening Standard

 

അദ്ദേഹം വാര്‍ സിസ്റ്റത്തിനെതിരെ  സംസാരിച്ചു.റൂൾ E3.1 ന്റെ ലംഘനത്തിന് എഫ്‌എ ആർറ്റെറ്റയെ കുറ്റാരോപിതന്‍ ആക്കി.അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മാച്ച് ഒഫീഷ്യലുകളെ അപമാനിക്കുന്നതും കൂടാതെ ഗെയിമിന് ഹാനികരവും അപകീർത്തി വരുത്തുന്നതുമാണ് എന്നു എഫ്എ വെളിപ്പെടുത്തി.എന്നാല്‍ വ്യക്തിഗത ഹിയറിംഗിൽ പങ്കെടുത്ത അര്‍ട്ടേട്ടയുടെ മറുപടികളില്‍ ഫൂട്ബോള്‍ അസോസിയേഷന്‍ ഏറെ തൃപ്തര്‍ ആണ്.അദ്ദേഹം മാച്ച് ഒഫീഷ്യല്‍സിനെതിരെ അല്ല എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ വിമര്‍ശനങ്ങളും വാര്‍ സിസ്റ്റത്തിന്‍റെ അപാകതകള്‍ക്കെതിരെ ആയിരുന്നു എന്നും ഇന്നലെ ഇംഗ്ലിഷ് ഫൂട്ബോള്‍ വെളിപ്പെടുത്തി.

Leave a comment