റഫറിയെ തല്ലിയതിന് തുർക്കി ക്ലബ്ബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്
മത്സരത്തിന് ശേഷം റഫറിയെ തല്ലിയതിന് അങ്കാരഗുകു ക്ലബ് പ്രസിഡന്റ് ഫറൂക്ക് കൊക്കയ്ക്ക് അച്ചടക്ക ബോർഡ് സ്ഥിരമായ വിലക്ക് ഏർപ്പെടുത്തിയതായി ടർക്കിഷ് ഫുട്ബോൾ ഫെഡറേഷൻ (ടിഎഫ്എഫ്) വ്യാഴാഴ്ച അറിയിച്ചു.ടർക്കിയിലെ ടോപ്പ്-ടയർ സൂപ്പർ ലിഗിലെ ക്ലബ്ബായ അങ്കാരഗുകു രണ്ട് മില്യൺ ലിറ (69,000 ഡോളർ) പിഴ നൽകുമെന്നും ആരാധകരും ക്ലബ് അധികൃതരും കുറ്റം ചെയ്തതായി കണ്ടെത്തിയതിനാല്‍ ആരാധകരില്ലാതെ അഞ്ച് ഹോം ഗെയിമുകൾ കളിക്കുമെന്നും ടിഎഫ്എഫ് ബോർഡ് വിധിച്ചു.
പ്രെസിഡെന്‍റിനെ കൂടാതെ തിങ്കളാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട് മറ്റ് അങ്കാറഗുകു ഉദ്യോഗസ്ഥർക്ക് വിലക്കുകളും മുന്നറിയിപ്പുകളും പിഴകളും ലഭിച്ചിട്ടുണ്ട്. റൈസ്‌പോറിനെതിരായ ഹോം മത്സരത്തിന്റെ 97-ാം മിനിറ്റിൽ സമനില ഗോള്‍ വഴങ്ങിയതിനെ തുടര്‍ന്നു ആണ് അങ്കാരഗുകു ആരാധകാരുടെ ക്ഷമ നശിച്ചത്.ആരാധകര്‍ക്ക് ഒപ്പം പിച്ച് കൈയ്യേറിയ കോക്ക റഫറി ഹലിൽ ഉമുത് മെലറുടെ മുഖത്ത് ഇടിച്ചു.തുടർന്ന് മൈതാനത്ത് നിലത്ത് വീണ മെലറിനെ ആരാധകര്‍ ചവിട്ടുകയായിരുന്നു.അടുത്ത ദിവസം കൊക്കയെ അറസ്റ്റ് ചെയ്യുകയും സോക്കർ ഫെഡറേഷൻ ഉടൻ തന്നെ എല്ലാ മത്സരങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ഒരാഴ്ചത്തെ സസ്‌പെൻഷനുശേഷം അടുത്ത ചൊവ്വാഴ്ച ഗെയിമുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചു.