മെസ്സിയുടെ 2022 ലോകകപ്പ് ഷർട്ടുകൾ ലേലത്തിൽ വിറ്റു പോയി
അർജന്റീനയുടെ ചരിത്രപരമായ 2022 ലോകകപ്പ് കാമ്പെയ്‌നിനിടെ ലയണൽ മെസ്സി ധരിച്ചിരുന്ന ആറ് ഷർട്ടുകൾ,വ്യാഴാഴ്ച നടന്ന ലേലത്തിൽ 7.8 മില്യൺ ഡോളറിന് വിറ്റു പോയി.ടെക്ക് സ്റ്റാർട്ടപ്പായ എസി മൊമെന്റോ നടത്തിയ ലേലത്തില്‍ ആണ് ഈ ജേഴ്സികള്‍ ലേലത്തില്‍ പോയത്.
സെയിലുകള്‍ റെക്കോർഡ് വിലയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും കിട്ടിയ തുക വിചാരിച്ച അത്രക്ക് ഉയര്‍ന്നില്ല.മൈക്കൽ ജോർദാന്റെ 1998 ലെ എന്‍ബിഎ ഫൈനൽസ് ഗെയിം 1 ജേഴ്‌സി 022 സെപ്റ്റംബറിൽ വിറ്റു പോയത് 10.1 മില്യണ്‍ ഡോളറിന് ആണ്.2022 മെയ് മാസത്തിൽ ഡീഗോ മറഡോണയുടെ “ഹാൻഡ് ഓഫ് ഗോഡ്” അർജന്റീനയുടെ ജേഴ്‌സിക്ക് 9.28 മില്യണ്‍ ഡോളര്‍ തുക ലഭിച്ചിരുന്നു.മൂന്ന് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ രണ്ടെണ്ണത്തിന്റെ ആദ്യ പകുതിയിൽ മെസ്സി ധരിച്ചിരുന്ന ഷർട്ടുകൾ, റൗണ്ട് ഓഫ് 16 ൽ ഓസ്‌ട്രേലിയ,നെതർലാൻഡിനെതിരായ ക്വാർട്ടർ ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ട് വിജയം, ക്രൊയേഷ്യയ്‌ക്കെതിരായ മല്‍സരം,ഒടുവില്‍ അവിസ്മരണീയം ആയ ഫ്രാന്‍സിനെതിരെ നേടിയ ഫൈനലിലെ ജയം- ഈ മല്‍സരങ്ങളിലെ ആദ്യ പകുതിയില്‍ മെസ്സി ധരിച്ച ഷര്‍ട്ട് ആണ് വില്‍പനക്ക് വെച്ചത്.