EPL 2022 European Football Foot Ball International Football Top News transfer news

ഫെബ്രുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറുമായി ലയണൽ മെസ്സിയും ഇന്റർ മിയാമിയും ഏറ്റുമുട്ടും

December 12, 2023

ഫെബ്രുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറുമായി ലയണൽ മെസ്സിയും ഇന്റർ മിയാമിയും ഏറ്റുമുട്ടും

റിയാദ് സീസൺ കപ്പിൽ പങ്കെടുക്കുമെന്ന് ഇന്റർ മിയാമി തിങ്കളാഴ്ച സ്ഥിരീകരിച്ചതോടെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു വട്ടം കൂടി നേര്‍ക്കുന്നേര്‍ പോരാടും എന്നത് ഉറപ്പായി.ലോക ഫൂട്ബോള്‍ ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഇരുവരും പരസ്പരം കളിക്കുന്ന മല്‍സരം കാണണം എന്നത്.

Lionel Messi vs Cristiano Ronaldo: Inter Miami to play Al-Nassr in Riyadh  Season Cup in Saudi Arabia - India Today

 

ജനുവരി 29 ന് അൽ ഹിലാലിനെയും ഫെബ്രുവരി 1 ന് അൽ നാസറിനെയും മായാമി ടീം ഏറ്റുമുട്ടും.ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള മത്സരങ്ങളിൽ മെസ്സിയും റൊണാൾഡോയും  36 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.ഇതിലെല്ലാം മെസ്സിയുടെ ടീമുകൾ 16 മല്‍സരങ്ങളില്‍ ജയം നേടിയപ്പോള്‍ റൊണാൾഡോ പതിനൊന്നു തവണ വിജയം രുചിച്ചു.മറ്റ് ഒമ്പത് അവസരങ്ങളിൽ ടീമുകൾ സമനിലയിൽ പിരിഞ്ഞു.ആ മത്സരങ്ങളിൽ മെസ്സിക്ക് 22 ഗോളുകളും 11 അസിസ്റ്റുകളും റൊണാള്‍ഡോക്ക് 21 ഗോളുകളും ഒരു അസിസ്റ്റും നേടാന്‍ കഴിഞ്ഞു.ഈ മത്സരങ്ങൾ മയാമി ടീമിലെ താരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും എന്നും , പുതിയ സീസണിന് ഒരു പ്രചോദനം കൂടി ആയിരിയ്ക്കും ഈ മല്‍സരം എന്നും ഇന്റർ മിയാമി സ്‌പോർടിംഗ് ഡയറക്ടർ ക്രിസ് ഹെൻഡേഴ്‌സൺ പറഞ്ഞു

Leave a comment