ലാസിയോയെ സമനിലയില്‍ തളച്ച് വെറോണ
കടലാസില്‍ കരുത്ത് കൂടിയ ടീം ആയ ലാസിയോയെ ഇന്നലെ ഹെല്ലാസ് വെറോണ സമനിലയില്‍ തളച്ചു.ഇരു ടീമുകളും നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതം നേടി.77 ആം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ ഒൻഡ്രെജ് ദുദ രണ്ടാം മഞ്ഞ കാര്‍ഡ് കണ്ടു പുറത്തായത് വെറോണക്ക് വലിയ തിരിച്ചടിയായി.ടോപ് സിക്സില്‍ ഉള്‍പ്പെടണം എന്ന മോറീഷ്യോ സാരിയുടെ ലക്ഷ്യത്തിന് ആണ് ഇതോടെ തിരിച്ചടി ലഭിച്ചിരിക്കുന്നത്.
23 ആം മിനുട്ടില്‍ മറ്റിയ സക്കാഗ്നിയിലൂടെ ലീഡ് നേടിയ ലാസിയോ തുടക്കത്തില്‍ തന്നെ വെറോണക്ക് മേല്‍ ആധിപത്യം സ്ഥാപ്പിച്ചു.ഇതിന് മറുപടി നല്കാന്‍ വെറോണക്ക് കഴിഞ്ഞത് 70 ആം മിനുട്ടില്‍ ആയിരുന്നു.ഫ്രെഞ്ച് സ്ട്രൈക്കര്‍ ആയ തോമസ് ഹെൻറിയാണ് വെറോണക്ക് വേണ്ടി സമനില ഗോള്‍ നേടിയത്.റിലഗേഷന്‍ സോണില്‍ ഉള്ള വെറോണ ഇത് തുടര്‍ച്ചയായ മൂന്നാം മല്‍സരത്തില്‍ ആണ് സമനില നേടിയിരിക്കുന്നത്.പട്ടികയില്‍ തങ്ങള്‍ക്ക് മുകളില്‍ ഇരിക്കുന്ന ടീമുകളെ ആണ് കഴിഞ്ഞ മൂന്നു മല്‍സരത്തിലും വെറോണ സമനിലയില്‍ തളച്ചത്.