സാന്‍സിറോയില്‍ ഇന്‍റര്‍ മിലാന്‍ ഷോ !!!!!
ഒന്നാം സ്ഥാനം വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ ഇന്‍റര്‍ മിലാന്‍ ജയം നേടിയിരിക്കുന്നു.ഇന്റർ മിലാൻ ഹോം ഗ്രൗണ്ടിൽ പതിനാറാം സ്ഥാനത്തുള്ള ഉഡിനീസിനെ എതിരില്ലാത്ത നാള് ഗോളിന് ആണ് പരാജയപ്പെടുത്തിയത്.യുവാന്‍റ്റസിനെ പിന്തള്ളി ഇപ്പോള്‍ സീരി എ ലീഡര്‍മാര്‍ ഇന്‍റര്‍ ആണ്.
മാർട്ടിനെസിനെ ഡിഫൻഡർ നെഹ്യൂൻ പെരസ് വീഴ്ത്തിയത് മൂലം ലഭിച്ച പെനാല്‍റ്റി കിക്ക് വലയില്‍ എത്തിച്ച് കൊണ്ട് കാൽഹനോഗ്ലു ഇന്ററിന് ലീഡ് നേടി കൊടുത്തു.അഞ്ച് മിനിറ്റിനുശേഷം കാൽഹാനോഗ്ലു നൽകിയ അവസരത്തില്‍ ഒരു മികച്ച ഫിനിഷോടെ ഫെഡറിക്കോ ഡിമാർക്കോ ലീഡ് ഇരട്ടിപ്പിച്ചു.രണ്ട് മിനിറ്റിനുശേഷം ഹെൻറിഖ് മഖിതാര്യന്റെ ക്രോസിൽ നിന്ന് മാർക്കസ് തുറാമും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ ഉഡിനീസിന് തിരിച്ചുവരാന്‍ ഒരു തരത്തിലുള്ള വകുപ്പും ഇല്ല എന്നു മനസ്സിലായി.85 ആം മിനുട്ടില്‍ ഒരു മികച്ച റോക്കറ്റ് ഷോട്ടിലൂടെ ലൌട്ടാറോ മാര്‍ട്ടിനസ് അധ്യായം അവസാനിപ്പിച്ചു.ജയത്തോടെ ഓള്‍ഡ് ലേഡിക്ക് മേല്‍ മിലാന്‍റെ ലീഡ് രണ്ട് പോയിന്റായി ഉയര്‍ന്നു.