ആഴ്സണലിനെയും തോല്‍പ്പിച്ച് ആസ്റ്റണ്‍ വില്ല
പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ല അത്ഭുതങ്ങള്‍ കാണിക്കുന്നത് തുടരുന്നു.ജോൺ മക്ഗിന്നിന്റെ ഏഴാം മിനുട്ടിലെ ഗോളാണ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്.15-ാം ഹോം പ്രീമിയർ ലീഗ് വിജയം നേടിയ വില്ല പുതിയ റെകോര്‍ഡ് ആണ് നേടിയിരിക്കുന്നത്.ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ 1-0ന് എല്ലാ മേഘലയിലും ആധിപത്യം പുലര്‍ത്തിയ ശേഷമാണ് വില്ല കഴിഞ്ഞ മല്‍സരത്തില്‍ പരാജയപ്പെടുത്തിയത്.
ഗോള്‍ തിരിച്ചടിക്കാന്‍ ആഴ്സണലിന് പല അവസരങ്ങളും ലഭിച്ചു എങ്കിലും ഭാഗ്യം അവരെ തുണച്ചില്ല.എക്സ്ട്രാ ടൈമില്‍ ഹാവെര്‍ട്ട്സ് നേടിയ ഗോള്‍ ഹാന്‍ഡ്ബോള്‍,61 ആം മിനുട്ടില്‍ സാക്ക നേടിയ ഗോള്‍ ഓഫ് സൈഡ് ,ഓഡിഗാര്ഡിന് ആകട്ടെ ഇന്നലെ ലഭിച്ച അവസരങ്ങള്‍ ഒന്നും മുതല്‍ എടുക്കാന്‍ കഴിഞ്ഞില്ല.മല്‍സരശേഷം തന്റെ ടീം എല്ലാ മേഘലയിലും തിളങ്ങി എന്നും എന്നാല്‍ താരങ്ങള്‍ കൂടുതല്‍ ക്ലിനിക്കല്‍ ആവാന്‍ ശ്രദ്ധ നല്‍കണം എന്നും മാനേജര്‍ അര്‍ട്ടേട്ട പറഞ്ഞു.വിലപ്പെട്ട മൂന്നു പോയിന്റ് നേടിയ വില്ല ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ വെറും രണ്ടേ രണ്ടു പോയിന്റിന് ആണ് പുറകില്‍ ഉള്ളത്.