ബെന്‍ളിക്കെതിരെ സമനില ; ബ്രൈട്ടന് നിരാശ
അവിചാരിതമായ പല കാര്യങ്ങളും ഇന്നലെ പ്രീമിയര്‍ ലീഗില്‍ നടന്നു.അതില്‍ ഒന്നു കരുത്തര്‍ ആയ ബ്രൈട്ടനെ ബെന്‍ളി സമനിലയില്‍ തളച്ചു എന്നതാണ്.മല്‍സരം തീരാന്‍ പതിമൂന്നു മിനുറ്റ് ഉള്ളപ്പോള്‍ മാത്രമാണ് അവര്‍ക്ക് സമനില ഗോള്‍ നേടാന്‍ കഴിഞ്ഞത്.പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് എത്താനുള്ള അവസരം ആയിരുന്നു ഇന്നലെ ബ്രൈട്ടന് കളഞ്ഞു കുളിച്ചത്.
കളി ആരംഭിച്ചത് മുതല്‍ ബ്രൈട്ടന് പൊസിഷനില്‍ മുന്നില്‍ നിന്നു , അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നതിലും അവര്‍ മുന്നില്‍ ആയിരുന്നു,എന്നാല്‍ അവര്‍ക്ക് ഗോള്‍ നേടാന്‍ ആയില്ല.വിങ്ങര്‍ ഒഡോബെർട്ട് 45 ആം മിനുട്ടില്‍ ഗോള്‍ നേടിയതോടെ ബ്രൈട്ടന്റെ കാര്യം കൂടുതല്‍ കഷ്ട്ടത്തില്‍ ആയി.കൂടാതെ മികച്ച സേവുകളോടെ ബെന്‍ളി ഗോള്‍കീപ്പര്‍ ജാക്ക് ട്രാഫോർഡ് ബ്രൈട്ടന്റെ സമനില ഗോള്‍ ഏറെ വൈകിപ്പിച്ചു.77 ആം മിനുട്ടില്‍ സൈമൺ ആദിൻഗ്രയിലൂടെ ആണ് ബ്രൈട്ടന് എക്വലൈസര് നേടിയത്.