വിൽഫ്രഡ് എൻഡിഡി – ബാഴ്സയുടെ പുതിയ ഫ്രീ ട്രാന്‍സ്ഫര്‍ സൈനിങ് ടാര്‍ഗെറ്റ്
ലെസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ വിൽഫ്രഡ് എൻഡിഡിയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താല്പര്യപ്പെടുന്നു.നൈജീരിയ ഇന്റർനാഷണല്‍ താരവും ലെസ്റ്ററുമായുള്ള കരാര്‍ അടുത്ത ജൂണോടെ അവസാനിക്കും.കാലങ്ങള്‍ ഏറെയായി താരത്തിനെ സൈന്‍ ചെയ്യാനുള ആഗ്രഹം ബാഴ്സക്ക് വന്നിട്ട്.എന്നാല്‍ സാമ്പത്തിക ഞെരുക്കം അവര്‍ക്ക് വിനയായി.
എൻഡിഡി മാത്രമല്ല ഡിഫന്‍സീവ് മിഡ് റോളില്‍ ബാഴ്സ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന താരങ്ങള്‍.റയൽ സോസിഡാഡിന്റെ മാർട്ടിൻ സുബിമെൻഡി, ബയേൺ മ്യൂണിക്കിന്റെ ജോഷ്വ കിമ്മിച്ച് തുടങ്ങിയവരും ലിസ്റ്റില്‍ ഉണ്ട്.കിമ്മിച്ച്,മാര്‍ട്ടിന്‍ എന്നിവരില്‍ ഒരാളെ മാത്രമേ ബാഴ്സക്ക് ആവശ്യം ഉള്ളൂ.ഫ്രീ ട്രാന്‍സഫറില്‍ സൈന്‍ ചെയ്യുന്നത് കൊണ്ട് എന്‍ഡിഡിയെ കൊണ്ട് ടീമിന്‍റേ ഡെപ്ത്ത് വര്‍ദ്ധിപ്പിക്കാന്‍ ആണ് കറ്റാലന്‍ ക്ലബിന്‍റെ ലക്ഷ്യം.ബാഴ്സയെ കൂടാതെ യുവന്റസും സെവിയ്യയും താരത്തിനെ സൈന്‍ ചെയ്യാന്‍ സാധ്യതയുള്ള ടീമുകള്‍ ആണ്.രണ്ടു ക്ലബും താരത്തിന്‍റെ ഏജന്‍റുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നുണ്ട്.