പ്രീമിയര്‍ ലീഗില്‍ സിറ്റിയെ എഴുതി തള്ളാന്‍ ആകില്ല – ക്ലോപ്പ്
ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ സിറ്റിയെ എഴുതി തള്ളുന്നത് ആണ് ഏറ്റവും വലിയ മണ്ടത്തരം എന്ന് ലിവര്‍പ്പൂള്‍ ബോസ് ക്ലോപ്പ് രേഖപ്പെടുത്തി.നിലവില്‍ നാലാം സ്ഥാനത്താണ് സിറ്റി ഉള്ളത്.ഒന്നാം സ്ഥാനത്ത് ഉള്ള ആഴ്സണല്‍ ടീമിനെക്കാള്‍ ആറ് പോയിന്റ് പിന്നില്‍.ഇംഗ്ലിഷ് മാധ്യമങ്ങളും ഫൂട്ബോള്‍ പണ്ഡിറ്റ്സും സിറ്റി ഇത്തവണ ഈ അടുത്ത കാലത്തെ ഏറ്റവും മോശം ലീഗ് പ്രകടനം കാഴ്ചവെക്കും എന്ന് പ്രവചനം നടത്തിയിരിക്കുന്നു.
“പ്രീമിയര്‍ ലീഗില്‍ സിറ്റിയെ എഴുതി തള്ളുകയാണ് എങ്കില്‍ അതായിരിക്കും നിങ്ങള്‍ ചെയ്യാന്‍ പോകുന്ന ഏറ്റവും വലിയ മണ്ടത്തരം.”ബുധനാഴ്ച ഷെഫീൽഡ് യുണൈറ്റഡിനെതിരായ മല്‍സരത്തിന് ശേഷം ക്ലോപ്പ് രേഖപ്പെടുത്തി.ആസ്റ്റണ്‍ വില്ല,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവരും പ്രീമിയര്‍ ലീഗില്‍ മികച്ച പൊസിഷനില്‍ ആണ് നില്‍ക്കുന്നത് എന്നും ഏത് ടീം എപ്പോള്‍ എങ്ങനെ പ്രതികരിക്കും എന്നത് പറയാന്‍ ആകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.