ചെന്നൈയിൻ എഫ്സിയെ സമനിലയില്‍ തളച്ച് ജംഷഡ്പൂർ എഫ്സി
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 ലെ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ഇന്നലെ നടന്ന മല്‍സരത്തില്‍ ജംഷഡ്പൂർ എഫ്സി ചെന്നൈയിൻ എഫ്സിയെ 2-2 സമനിലയിൽ തളച്ചിട്ടു.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് ജാംഷഡ്പൂര്‍ ഈ തിരിച്ചുവരവ് നടത്തിയത്. ജയം നേടിയാല്‍ അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ ചെന്നൈക്ക് കഴിയുമായിരുന്നു.അവരുടെ ആ നീക്കത്തിനായിരുന്നു ജംഷഡ്പൂര്‍ ടീം തടസ്സം സൃഷ്ട്ടിച്ചത്.
9 ആം മിനുട്ടില്‍ ഫറൂഖ് ചൗധരിയും 40 ആം മിനുട്ടില്‍ നിന്തോയിംഗൻബ മീത്തേയും ചെന്നൈക്ക് ലീഡ് നേടി കൊടുത്തു.അതിനു ശേഷം മല്‍സരത്തില്‍ എങ്ങനെ മുന്നേറണം എന്ന ആശയകുഴപ്പം ആണ് ചെന്നൈയെ പരാജയത്തിലേക്ക് നയിച്ചത്.ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ തന്നെ പചാവു ലാൽഡിൻപുയ ചെന്നൈക്കെതിരെ ആദ്യ ഗോള്‍ നേടി.ഇത് രണ്ടാം പകുതിയുടെ തുടക്കം മുതല്‍ക്ക് തന്നെ ജാംഷഡ്പൂര്‍ ടീമിനെ കൂടുതല്‍ ആവേശത്തില്‍ കളിയ്ക്കാന്‍ പ്രേരിപ്പിച്ചു.രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റിൽ സ്റ്റീവ് ആംബ്രിയും ഇമ്രാൻ ഖാനും ചെന്നൈയിൻ എഫ്സി ബാക്ക്ലൈനിന് തുടര്‍ച്ചയായി തലവേദന സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.1-ാം മിനിറ്റിൽ ആംബ്രിക്ക് പകരം വന്ന ഡാനിയൽ ചിമ ചുക്വുവാണ് ജാംഷഡ്പൂര്‍ ടീമിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത്.