അത്ലറ്റിക്കോ പരാനൻസിനോട് വിറ്റര്‍ റോക്ക് വിട പറഞ്ഞു
ജനുവരിയിൽ ബാഴ്സലോണയിലേക്ക് മാറുന്നതിന് മുന്നോടിയായി അത്ലറ്റിക്കോ പരാനൻസ് വിറ്റോർ റോക്കിന്റെ വിടവാങ്ങൽ സ്ഥിരീകരിച്ചു.അത്ലറ്റിക്കോയുമായി 40 മില്യൺ യൂറോ ട്രാന്‍സ്ഫര്‍ ഡീലില്‍ ഒപ്പുവെച്ച ബാഴ്സലോണ വിന്റര്‍ ബ്രേക്കിന് ശേഷമുള്ള സീസണിന്റെ രണ്ടാം പകുതിയില്‍ താരത്തിനെ കളിപ്പിക്കും.താരവും ക്ലബും തമ്മില്‍ ഒപ്പിട്ടിരിക്കുന്ന കരാറിന്റെ ദൈര്‍ഗ്യം ഏഴ് വര്‍ഷം ആണ്.
ഡിസംബർ 27 ന് ബാഴ്സലോണയിലേക്ക് പോകുന്നതിന് മുമ്പ് സ്ട്രൈക്കർ ബ്രസീലിൽ ക്രിസ്മസ് ചെലവഴിക്കുമെന്ന് മുണ്ടോ ഡിപോർട്ടീവോ റിപ്പോര്‍ട്ട് ചെയ്തു.ലാ ലിഗ നിയമങ്ങൾ പ്രകാരം, ബാഴ്സലോണയ്ക്ക് ഗവിയുടെ ശമ്പളത്തിന്റെ 80% തുക എടുത്ത് റോക്കിനെ രജിസ്റ്റർ ചെയ്യാൻ ഉപയോഗിക്കാം, കാല് മുട്ടിന് ഗുരുതരമായി പരിക്കേറ്റ മിഡ്ഫീൽഡർ ഈ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിയ്ക്കാന്‍ പോകുന്നില്ല.2022 ഏപ്രിലിൽ അത്ലറ്റിക്കോയിൽ ചേർന്ന റോക്ക്, ബ്രസീലിയൻ ക്ലബിനായി ആകെ 80 മത്സരങ്ങൾ കളിച്ചു, 28 ഗോളുകളും 11 അസിസ്റ്റുകളും അദ്ദേഹം ഈ കാലയളവില്‍ നേടി.ജനുവരി 4 ന് ലാസ് പാൽമാസിനെതിരെ ബാഴ്സലോണക്ക് വേണ്ടി താരം അരങ്ങേറ്റം കുറിക്കും.






































