ഡാനി കര്വഹാള് ഒരു മാസത്തേക്ക് കളിക്കില്ല
ശനിയാഴ്ച ഗ്രാനഡയ്ക്കെതിരായ മല്‍സരത്തില്‍ റയൽ മാഡ്രിഡ് ഡിഫൻഡർ ഡാനി കര്‍വഹാളിന് പരിക്ക് ഏറ്റിരിക്കുന്നു.താരത്തിനു ഇനി ഒരു മാസത്തേക്ക് കളിയ്ക്കാന്‍ പറ്റില്ല.ഈ സീസണിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള സ്പെയിൻ ഇന്റർനാഷണൽ വിങ്ങ് ബാക്ക് പതിനേഴ് മല്‍സരങ്ങളില്‍ കളിച്ചു.ടീമിലെ സീനിയര്‍ താരം എന്ന നിലയില്‍ അദ്ദേഹം യുവ താരങ്ങള്‍ക്ക് ഉത്തമ മാതൃകയായി മാറി കൊണ്ടിരിക്കുകയായിരുന്നു.അതിനിടക്ക് ആണ് പരിക്ക് സംഭവിക്കുന്നത്.
മാഡ്രിഡിന്റെ ലോംഗ് ഇൻജുറി ലിസ്റ്റിൽ ചേരുന്ന ഏറ്റവും പുതിയ കളിക്കാരനാണ് റൈറ്റ് ബാക്ക്, അതിൽ ഇതിനകം തിബോട്ട് കോർട്ടോയിസ്, എഡർ മിലിറ്റോ, ഔറേലിയൻ ഷൂമെനി, എഡ്വാർഡോ കാമവിംഗ, ലൂക്കാ മോഡ്രിച്ച്, അർദ ഗുലർ, വിനീഷ്യസ് ജൂനിയർ എന്നിവർ ഉൾപ്പെടുന്നു.അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ജനുവരി 10ന് സ്പാനിഷ് സൂപ്പർകോപ്പ സെമി ഫൈനല്‍ കളിക്കുമ്പോള്‍ കര്വഹാള് ടീമിലേക്ക് തിരിച്ചെത്തും എന്നു ടീം വൃത്തങ്ങള്‍ അറിയിച്ച് കഴിഞ്ഞു.കര്വഹാള് പോയാല്‍ ലൂക്കാസ് വാസ്ക്വസിന് ആയിരിയ്ക്കും ആദ്യ ഇലവനിലേക്ക് ഇടം നേടാന്‍ അവസരം ലഭിക്കാന്‍ പോകുന്നത്.






































