അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരെ നിശബ്ദരാക്കി ജോവാ ഫെലിക്സ് 2.0
ബാഴ്സലോണ – അത്ലറ്റിക്കോ മാഡ്രിഡ് മല്‍സരം ആരംഭിക്കുന്നതിന് മുന്നേ തന്നെ ജോവാ ഫെലിക്സും അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളും മാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയിരുന്നു.അതിന്റെ രണ്ടാം പതിപ്പായിരുന്നു ഫെലിക്സിന്റെ പ്രതികാര ഗോളും അത്ലറ്റിക്കോ ആരാധകര്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തിയ സെലിബ്രേഷനും.ലോകോത്തര ഗോള്‍ കീപ്പര്‍ ആയ ഒബ്ലാക്കിനെ നോക്കൂക്കുതിയാക്കി കൊണ്ടാണ് ഫെലിക്സ് ചിപ്പിലൂടെ വിജയ ഗോള്‍ നേടിയത്.
അല്ലെങ്കിലും മുന്‍ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഫെലിക്സിന്റെ പ്രകടനം ലോകോത്തരം ആയിരിയ്ക്കും.കഴിഞ്ഞ ആഴ്ച്ച മുന്‍ ടീമായ പോര്‍ട്ടോക്കെതിരെയും അദ്ദേഹം ഗോള്‍ നേടി.ഫെലിക്സ് എന്ന താരത്തിന്റെ കരിയര്‍ ഗ്രാഫ് അദ്ദേഹം അത്ലറ്റിക്കോയിലേക്ക് എത്തുന്നത് വരെ മുകളിലേക്ക് ആയിരുന്നു പോയി കൊണ്ട് ഇരുന്നത്.എന്നാല്‍ സ്പാനിഷ് ടീമില്‍ എത്തിയതിന് ശേഷം ഡിഫന്‍സീവ് പ്ലേ കളിക്കുന്ന അത്ലറ്റിക്കോയില് ഫെലിക്സ് ഒറ്റക്ക് നിന്നു.അദ്ദേഹം ഡ്രെസ്സിംഗ് റൂമിലും പിന്തുണ ലഭിക്കാതെ പാടുപ്പെട്ടു.കഴിഞ്ഞ സീസണില്‍ ചെല്‍സിക്ക് പോയപ്പോള്‍ എല്ലാത്തില്‍ നിന്നും ഒരു താല്‍ക്കാലിക മാറ്റം ഉണ്ടാവുമെന്ന് അദ്ദേഹം കരുതി,എന്നാല്‍ പുതിയ ഉടമക്ക് കീഴില്‍ ഉള്ള ചെല്‍സിയിലെ അദ്ദേഹത്തിന്റെ അവസ്ഥയില്‍ വലിയ മാറ്റം ഒന്നും വന്നില്ല.ഒടുവില്‍ ദൈവ ദൂതന്മാരെ പോലെ വന്ന ബാഴ്സലോണ അദ്ദേഹത്തിന്റെ കരിയറിലെ വലിയ ഒരു പോസിറ്റീവ് മാര്‍ക്ക് ആയി മാറി.വിങ്ങര്‍ ഇല്ലാതെ പാടുപ്പെടുന്ന സ്പാനിഷ് ക്ലബും പോര്‍ച്ചുഗീസ് താരവും വളരെ പെട്ടെന്നു തന്നെ പൊരുത്തപ്പെട്ടു.ഇനി അദ്ദേഹം അനുഭവിച്ച യാതനകള്‍ക്കും തിരിച്ചടികള്‍ക്കും ഉള്ള മറുപടി നല്‍കുകയാണ് താരത്തിന്റെ ലക്ഷ്യം.






































