ബയർ ലെവർകുസൻ – ബോറൂസിയ ഡോര്‍ട്ടുമുണ്ട് മല്‍സരം സമനിലയില്‍ കലാശിച്ചു
ബുണ്ടസ്ലിഗ ലീഡർമാരായ ബയർ ലെവർകുസൻ – ബോറൂസിയ ഡോര്‍ട്ടുമുണ്ട് മല്‍സരം സമനിലയില്‍.ഇരു കൂട്ടരും ഓരോ ഗോള്‍ വീതം നേടി.തുടര്‍ച്ചയായി എട്ട് ലീഗ് വിജയം നേടിയ ലെവര്‍കുസന്റെ കുതിപ്പ് നിന്നു എങ്കിലും പരാജയ ഭീതി മുന്നില്‍ കണ്ടതിന് ശേഷമാണ് ലേവര്കുസന് സമനിലയിലേക്ക് തിരിച്ചുവരവ് നടത്തിയത്.
5 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ജൂലിയൻ റയേഴ്സൺ ബോറൂസിയക്ക് ലീഡ് നേടി കൊടുത്തു.അതിനു ശേഷം ഡീപ് ഏരിയാ ഡിഫെന്ഡിങിലൂടെ കളിയെ സമീപ്പിക്കാന്‍ ഡോര്‍ട്ടുമുണ്ട് ആരംഭിച്ചു.ഇതോടെ ലെവര്‍കുസന്റെ ദൌത്യം കൂടുതല്‍ ദുര്‍ഘടം ആയി.പന്ത് കൈയ്യില്‍ വെച്ച് കളിച്ചു എങ്കിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ലെവര്കുസന് ഏറെ പാടുപ്പെട്ടു.ഒടുവില്‍ 79 ആം മിനുട്ടില്‍ പാട്രിക് ഷിക്കിലൂടെ ആണ് അവര്‍ സമനില ഗോള്‍ കണ്ടെത്തിയത്.ഒരു പോയിന്റ് ആണെങ്കിലും അത് ഇപ്പോള്‍ ബയേര്‍ ലെവര്കുസന് ടീമിന് അത് വളരെ വേണ്ടപ്പെട്ടത് ആണ്.ബയേണുമായുള്ള ടൈറ്റില്‍ റേസില്‍ കിട്ടാവുന്ന എല്ലാ പോയിന്റുകളും അവര്‍ക്ക് മൂല്യം ഉള്ളതാണ്.






































