അത്ലറ്റിക്കോ കടമ്പ മറികടന്ന് ബാഴ്സലോണ
ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി.അതും വിജയ ഗോള്‍ പിറന്നത് അത്ലറ്റിക്കോ മാഡ്രിഡ് താരമായ ജോവാ ഫെലിക്സില്‍ നിന്നായത് കൊണ്ട് മല്‍സരത്തിന്റെ ആവേശം ഇരട്ടിച്ചു.28 ആം മിനുട്ടില്‍ ആണ് പോര്‍ച്ചുഗീസ് വിങ്ങര്‍ ഗോള്‍ നേടിയത്.77 ആം മിനുട്ടില്‍ പിച്ചില്‍ നിന്നു കയറുമ്പോള്‍ ഫെലിക്സിന് ആരാധകര്‍ ഒവേഷന്‍ നല്‍കിയിരുന്നു.
ആദ്യ പകുതിയില്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ മോശം പ്രകടനം ആണ് അവര്‍ക്ക് വിനയായത്.ലെവണ്ടോസ്ക്കി ഒഴികെയുള്ള എല്ലാ താരങ്ങളും അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ചു.മിഡ്ഫീല്‍ഡില്‍ ഗുണ്ടോഗന് – പെഡ്രി – ഫ്രെങ്കി ഡി യോങ് എന്നിവര്‍ വളരെ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചിരിക്കുന്നത്ത്.പ്രതിരോധത്തിലും ബാഴ്സയുടെ പ്രകടനം കറ തീര്‍ന്നത് ആയിരുന്നു.പരിക്കേറ്റ മാർക്-ആന്ദ്രെ ടെർ സ്റ്റെഗന് പകരക്കാരനായി ഇന്നലെ കളിച്ച ബാഴ്സലോണ ഗോൾകീപ്പർ ഇനാങ്കി പീന്യ വളരെ മികച്ച പ്രകടനം ആണ് നടത്തിയത്. ജയത്തോടെ അത്ലറ്റിക്കൊയെ മറികടന്ന് ലീഗ് പട്ടികയില്‍ ബാഴ്സലോണ മൂന്നാം സ്ഥാനത്ത് എത്തി.