പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസ് കടുപ്പിക്കാന്‍ ലിവര്‍പൂള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫുള്‍ഹാമിനെ നേരിടാന്‍ ഒരുങ്ങി ലിവര്‍പൂള്‍.പതിമൂന്നു മല്‍സരങ്ങളില്‍ നിന്ന് 28 പോയിന്റ് നേടിയ ലിവര്‍പൂള്‍ ഇപ്പോള്‍ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആണ്.ആഴ്സണല്‍,മാഞ്ചസ്റ്റര്‍ സിറ്റി,ലിവര്‍പൂള്‍ എന്നീ ടീമുകള്‍ തമ്മില്‍ ആണ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസ് നടന്ന് കൊണ്ടിരിക്കുന്നത്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ സിറ്റി പരാജയപ്പെടണം എന്നും ഫുള്‍ഹാമിനെ തോല്‍പ്പിച്ച് ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്തണം എന്നുമുള്ള ലക്ഷ്യത്തില്‍ ആണിപ്പോള്‍ ക്ലോപ്പ് സംഘം.
ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആന്‍ഫീല്‍ഡില്‍ വെച്ചാണ് കിക്കോഫ്.പരിക്കുകള്‍ ലിവര്‍പൂളിന്റെ സ്ഥിതി കൂടുതല്‍ വഷല്‍ ആക്കുകയാണ്.സിറ്റിക്കെതിരായ മല്‍സരത്തില്‍ സമനില നേടി എങ്കിലും ആലിസന്,ജോട്ട എന്നിവര്‍ കളം വിട്ടത് റെഡ്സിന് വലിയ തിരിച്ചടിയായി.ആലിസന് പകരം കെലഹര് ആയിരിയ്ക്കും ആദ്യ ഇലവനില്‍ ഇടം നേടാന്‍ പോകുന്നത്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ നിന്ന് ഒരു ജയം നേടിയ ഫുള്‍ഹാം റിലഗേഷന്‍ ഭീഷണി നേരിടുന്നുണ്ട്.പതിനാലാം സ്ഥാനത്ത് ആണ് ഇപ്പോള്‍ അവര്‍.