EPL 2022 European Football Foot Ball International Football Top News transfer news

സിറ്റിയെ എങ്ങനെ തളക്കും എന്ന് തലപുകച്ച് ടോട്ടന്‍ഹാം

December 3, 2023

സിറ്റിയെ എങ്ങനെ തളക്കും എന്ന് തലപുകച്ച് ടോട്ടന്‍ഹാം

പകിട്ടോടെ പ്രീമിയര്‍ ലീഗ് ആരംഭിച്ച ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ഇപ്പോള്‍ ചെകുത്താനും കടലിനും ഇടക്ക് ആണ്.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ തോല്‍വി നേരിട്ട ടോട്ടന്‍ഹാം ഒന്നാം സ്ഥാനത്ത് നിന്ന് വഴുതി വീണ് ഇപ്പോള്‍ ആറാം സ്ഥാനത്ത് ആണ്.ബ്രൈട്ടന്‍,ന്യൂ കാസില്‍ ടീമുകള്‍ അവരുടെ പ്രകടനം ഇനിയും മെച്ചപ്പെടുത്തുകയാണ് എങ്കില്‍ ടോട്ടന്‍ഹാമിന് ഇനിയും ദുഷ്കരം ആയിരിയ്ക്കും കാര്യങ്ങള്‍.

Tottenham Hotspur head coach Ange Postecoglou pictured on November 6, 2023

ഇന്ന് പ്രീമിയര്‍ ലീഗില്‍ സിറ്റിക്കെതിരെ കളിയ്ക്കാന്‍ ഒരുങ്ങുന്ന ടോട്ടന്‍ഹാമിന് വിജയം നേടാനുള്ള സാധ്യത വളരെ കുറവ് ആണ്.മികച്ച ഫോമില്‍ ഉള്ള സിറ്റിയെ ടോട്ടന്‍ഹാം  എങ്ങനെ തടുക്കും എന്നത് കാണാന്‍  കൌതുകത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.മുന്‍ സീസണുകളില്‍ ഇത് പോലുള്ള അവസരങ്ങളില്‍ സിറ്റിയെ കീഴ്പ്പെടുത്താന്‍ ടോട്ടന്‍ഹാമിന് കഴിഞ്ഞിട്ടുണ്ട്,എന്നാല്‍ അക്കാലത്തെ സിറ്റിയുടെ പ്രതിരോധം ദുര്‍ഭലം ആയിരുന്നു. ഇപ്പോഴത്തെ സിറ്റി ടീം കൂടുതല്‍ അറ്റാക്കിങ്ങിന് മുതിരാതെ ക്ലീന്‍ ചീട്ടോടെ ജയം നേടാനുള്ള തന്ത്രം പഠിച്ചെടുത്തിരിക്കുന്നു.തുടര്‍ച്ചയായി മൂന്നു തവണ മികച്ച ഫൂട്ബോള്‍ മാനേജര്‍ക്ക് ഉള്ള അവാര്‍ഡ് ലഭിച്ച ടോട്ടന്‍ഹാം കോച്ച് ആംഗേ പോസ്‌റ്റെകോഗ്ലോ എന്തെങ്കിലും വിത്യസ്തമായി പയറ്റി ടീമിനെ ജയിപ്പിക്കും എന്നത് ആണ് ടോട്ടന്‍ഹാം ആരാധകരുടെ പ്രതീക്ഷ.

Leave a comment