നൈക്കിക്ക് ഗുഡ്ബൈ പറയാന്‍ ബാഴ്സലോണ ?
കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ബാഴ്സലോണക്ക് കിറ്റ് നല്കി കൊണ്ടിരുന്ന നൈക്കിയുമായി കരാര്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് കറ്റാലന്‍ ക്ലബ്.1998 മുതൽ ടീമിന് ജേഴ്സി നല്‍കുന്നത് അമേരിക്കന്‍ ബ്രാന്‍ഡ് ആണ്.ഇരുവരും തമ്മില്‍ ഉള്ള കരാര്‍ 2028 വരെ ഉണ്ട്.എന്നാല്‍ നിലവിലെ കരാറില്‍ ബാഴ്സലോണ തീരെ തൃപ്തര്‍ അല്ല.
തങ്ങളുടെ അതൃപ്തി അറിയിക്കുന്നതിന് വേണ്ടി ബാഴ്സലോണ മാനേജ്മെന്റ് നൈക്കുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുകയാണ്.എന്നാല്‍ സ്പാനിഷ് റിപ്പോര്‍ട്ട് പ്രകാരം നൈക്കിക്ക് പകരം വേറെ ബ്രാണ്ടിന് അവസരം നല്കാന് ഉള്ള തീരുമാനം അവര്‍ക്കുണ്ട്.വിതരണക്കാരില്‍ സാധ്യമായ ലിസ്റ്റില്‍ ന്യൂ ബാലൻസും പ്യൂമയും ഉൾപ്പെടുന്നു.ബാഴ്സലോണ നൂറ് വര്‍ഷം തികച്ചപ്പോള്‍ അവരുടെ “ഐക്കോണിക്ക് ജേഴ്സി” ഡിസൈന്‍ ചെയ്തത് നൈക്ക് ആയിരുന്നു.ഇത്രയും കാലത്തിനിടക്ക് ബാഴ്സയുടെ ആരാധക ശ്രദ്ധ നേടിയ പല മികച്ച കിറ്റുകളും കൊണ്ടുവരാന്‍ നൈക്കിക്ക് കഴിഞ്ഞു.എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പണം കുറവ് ആണ് എന്നതാണ് ബാഴ്സ നൈക്കില്‍ നിന്നും വിട്ടു പോകാന്‍ ശ്രമിക്കുന്നത്.






































