ബുണ്ടസ്ലിഗയില് ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് ബയേണ്‍ മ്യൂണിക്ക്
ബുണ്ടസ്ലിഗയില് ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതിന് വേണ്ടി ഇന്നതെ മല്‍സരത്തില്‍ യൂണിയന് ബെര്‍ലിനെ തോല്‍പ്പിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ബയേണ്‍ മ്യൂണിക്ക്.ഇന്ന് ഇന്ത്യന്‍ സമയം എട്ട് മണിക്ക് മ്യൂനിക്കിന്റെ ഹോം ഗ്രൌണ്ട് ആയ അലിയന്‍സ് അരീനയില്‍ വെച്ചാണ് മല്‍സരത്തിന്റെ കിക്കോഫ്.ഒന്നാം സ്ഥാനത്തുള്ള ലെവര്കുസന് രണ്ടു പോയിന്റ് പിന്നില്‍ ആണ് ഇപ്പോള്‍ ബയേണ്‍.
മറുവശത്ത് മുന്‍ സീസണുകളില്‍ ഏവരെയും ഞെട്ടിച്ച യൂണിയന് ബെര്‍ലിന്‍ അവസാന സ്ഥാനത്താണ്.ഈ പോക്ക് തുടര്‍ന്നാല്‍ അവര്‍ ബുണ്ടസ്ലിഗയില് നിന്നും പുറത്താകും.മുന്‍ സീസണുകളില്‍ നാലും അഞ്ചും സ്ഥാനത്ത് എത്തിയ അവര്‍ക്ക് പണ്ടത്തെ മാജിക്ക് ഇപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ കഴിയുന്നില്ല.പരിക്കേറ്റ കളിക്കാരുടെ ഒരു പട തന്നെ ടീം കാമ്പില്‍ ഉണ്ട് എങ്കിലും അതൊന്നും ക്ലബിന്റെ പ്രകടനത്തെ ബാധിക്കാന്‍ കോച്ച് ടൂഷല്‍ സമ്മതിച്ചിട്ടില്ല.അതിനു പ്രധാന കാരണം ഹാരി കെയിന്‍, സാനെ എന്നിവരുടെ മികച്ച ഫോം മൂലം ആണ്.