തിരിച്ചടികള്‍ മറികടന്ന് മുന്നേറാന്‍ എസി മിലാന്
ചാമ്പ്യന്‍സ് ലീഗില്‍ നിന്നു പുറത്താവുന്നതിന്റെ വക്കില്‍ ആണ് എസി മിലാന്. ഡോര്‍ട്ടുമുണ്ടിനെതിരെ പരാജയപ്പെട്ട അവര്‍ ആണ് ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍.സീരി എ യിലും മിലാന്റെ പ്രകടനം മോശമായി വരുന്നുണ്ട്.ടൈറ്റില്‍ റേസില്‍ ഇപ്പോള്‍ അവര്‍ വളരെ അധികം പിന്നില്‍ ആണ്.രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് ആറ് പോയിന്റ് പിന്നില്‍ ആണ് എസി മിലാന്.
ഇന്നതെ മല്‍സരത്തില്‍ ജയം നേടി ഇന്ററുമായുള്ള പോയിന്റ് വിത്യാസം കുറക്കാനുള്ള ലക്ഷ്യത്തില്‍ ആണ് കോച്ച് സ്റ്റീവന്‍ പിയോളിയും പിള്ളേരും.കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി ക്ലബിന് ചുറ്റും നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ മിലാന് മറികടക്കേണ്ടത് ഉണ്ട്. മാനേജ്മെന്റില്‍ നിന്നും മാല്‍ഡിനിയെ പുറത്താക്കി കൊണ്ട് സ്ഥാപ്പിച്ച ഈ പുതിയ ബോര്‍ഡിന് മേല്‍ ആരാധകരില്‍ നിന്നും മറ്റും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.ടീം തിരിച്ചു ഫോമിലേക്ക് എത്തിയാല്‍ മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ.ഇന്ത്യന്‍ സമയം ഒന്നേ കാല് മണിക്ക് സാന്‍ സിറോയില്‍ വെച്ചാണ് മല്‍സരം.






































