ലാലിഗയിലെ മുന്നേറ്റം തുടരാന്‍ റയല്‍ മാഡ്രിഡ്
ജിറോണയില്‍ നിന്നു ലാലിഗയിലെ ഒന്നാം സ്ഥാനം തട്ടി എടുത്ത റയല്‍ മാഡ്രിഡ് ഇന്ന് ഗ്രനാഡക്കെതിരെ കളിയ്ക്കാന്‍ ഇറങ്ങും.തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് റോയല്‍ വൈറ്റ്സ് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങുന്നത്.അതേ സമയം ഗ്രനാഡ നിലവില്‍ വളരെ മോശം ഫോമില്‍ ആണ്.പതിനാല് ലീഗ് മല്‍സരങ്ങളില്‍ നിന്നും ഒരു ജയം മാത്രം നേടിയ അവര്‍ നിലവില്‍ ലീഗ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്ത് ആണ്.
റയല്‍ മാഡ്രിഡ് ഇതുവരെ അത്ലറ്റിക്കോ മാഡ്രിഡിന് മുന്നില്‍ മാത്രമാണു അടിയറവ് പറഞ്ഞത്.തുടര്‍ച്ചായ സമനിലകള്‍ റയലിനെ അലട്ടുന്നുണ്ടായിരുന്നു എങ്കിലും എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയെ തോല്‍പ്പിച്ചത് അവര്‍ക്ക് വലിയ ഒരു മുന്‍ തൂക്കം ആയിരുന്നു.മുന്‍ നിര താരങ്ങള്‍ക്ക് എല്ലാം പരിക്ക് ഉണ്ട് എങ്കിലും ബെലിങ്ഹാം, വാല്‍വറഡേ,റോഡ്രിഗോ എന്നിവരുടെ ഫോമില്‍ ആണ് റയല്‍ ഇപ്പോള്‍ പിടിച്ച് നില്‍ക്കുന്നത്.പരിക്കിന് ശേഷം തിരിച്ചെത്തിയ കര്വാഹാളും ഇപ്പോള്‍ മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.കൂടാതെ യുവ താരങ്ങളെ ക്രൂസിനൊപ്പം ചേര്‍ന്ന് നയിക്കാനുമുള്ള പാടവം അദ്ദേഹം പിച്ചില്‍ കാണിക്കുന്നുണ്ട്.