ലിയോൺ മാനേജർ ഫാബിയോ ഗ്രോസോയെ പുറത്താക്കി
ലിയോൺ മാനേജർ ഫാബിയോ ഗ്രോസോയെ പുറത്താക്കിയതായി ഫ്രഞ്ച് ക്ലബ് വ്യാഴാഴ്ച പറഞ്ഞു.ഗ്രോസോയുടെ ചുമതലയുള്ള അവസാന ഗെയിം ലില്ലെക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ലിയോണ്‍ പരാജയപ്പെട്ടിരുന്നു.അതോടെ ലീഗ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തേക്ക് അവര്‍ പിന്തളപ്പെട്ടു.അക്കാഡമി കോച്ച് പിയറി സേജ് ആയിരിയ്ക്കും ലിയോണിന്റെ പുതിയ മാനേജര്‍.
2007 നും 2009 നും ഇടയിൽ ലിയോണിനായി കളിച്ച മുൻ ഇറ്റലി ഇന്റർനാഷണൽ ഗ്രോസോയെ സെപ്റ്റംബറിൽ ആണ് ഫ്രഞ്ച് ക്ലബ് ലോറന്റ് ബ്ലാങ്കിന് പകരക്കാരനായി നിയമിച്ചത്. അദ്ദേഹത്തിന്റെ കീഴില്‍ ക്ലബ് വളരെ മോശമായി കളിച്ചു എന്നത് മാത്രമല്ല , ഇദ്ദേഹം മൂലം ആരാധകരുമായി ക്ലബ് മാനേജ്മെന്റ് പലപ്പോഴായി വഴക്കിടുകയും ചെയ്തിരുന്നു.കഴിഞ്ഞ മാസം മാർസെയ്ലെയ്ക്കെതിരായ മല്‍സരത്തിന് ശേഷം ആരാധകര്‍ ടീം ബസിനെ ആക്രമിച്ചപ്പോള്‍ മാനേജര്‍ ഫാബിയോ ഗ്രോസോക്ക് പരിക്ക് ഏറ്റിരുന്നു.അദ്ദേഹത്തിന്റെ മുഖത്തും തലയോട്ടിയിലും ഗ്ലാസ് കഷ്ണങ്ങൾ തറച്ച് കയറി രക്തം നഷ്ട്ടപ്പെട്ടിരുന്നു.പുതിയ മാനേജര്‍ ആയ പിയറി സേജിന് കീഴില്‍ നാളെ ലെന്‍സിനെ ലിയോണ്‍ എഫ്സി നേരിടും.






































