EPL 2022 European Football Foot Ball International Football Top News transfer news

” ഒനാനയേ കുറ്റപ്പെടുത്താന്‍ ഞാന്‍ ഇല്ല “

November 30, 2023

” ഒനാനയേ കുറ്റപ്പെടുത്താന്‍ ഞാന്‍ ഇല്ല “

ഇടക്കിടെ പിഴവുകള്‍ സംഭവിക്കുന്നുണ്ട് എങ്കിലും ആ പേരില്‍ തന്‍റെ ഗോള്‍ കീപ്പറെ കുറ്റപ്പെടുത്താന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് തയ്യാര്‍ അല്ല.കാമറൂൺ ഗോൾകീപ്പറുടെ രണ്ട് പിഴവുകൾ മൂലം ആണ് യുണൈറ്റഡിന് സമനിലയില്‍ കളി അവസാനിപ്പിക്കേണ്ടി വന്നത്.രണ്ടു ഗോള്‍ ലീഡുള്ള സമയത്ത് ആണ് ഒനാന ഈ പിഴവ് വരുത്തിയത്.

“വ്യക്തിഗത പിഴവുകള്‍ക്ക് ഞാന്‍ വലിയ വില കല്‍പ്പിക്കാറില്ല.ഒരു ടീം എന്ന നിലയില്‍ കളിക്കാര്‍ അവരുടെ ജോലി ചെയ്യണം.അങ്ങനെ നോക്കുമ്പോള്‍ ഈ ടീം യുണൈറ്റഡ് ക്ലബിന് വളരെ അധികം യോജിച്ചതാണ്.ഓരോ മല്‍സരം കഴിയുംതോറും ടീമിലെ താരങ്ങളുടെ കെമിസ്ട്രി വര്‍ധിച്ചു വരുന്നത് ഞാന്‍ കാണുന്നുണ്ട്.ടീമിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാന്‍ ഈ താരങ്ങളെ കൊണ്ട് കഴിയും എന്ന ഉറച്ച വിശ്വാസം എനിക്കു ഉണ്ട്.” ടെന്‍ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment