EPL 2022 European Football Foot Ball International Football Top News transfer news

” പ്രകടനം കൊണ്ട് ഈ ടീം എന്നെ ഞെട്ടിച്ച് കളഞ്ഞു “- മൈക്കല്‍ അര്‍ട്ടേറ്റ

November 30, 2023

” പ്രകടനം കൊണ്ട് ഈ ടീം എന്നെ ഞെട്ടിച്ച് കളഞ്ഞു “- മൈക്കല്‍ അര്‍ട്ടേറ്റ

ലെൻസിനെ 6-0ന് തോല്‍പ്പിച്ച തന്‍റെ ആഴ്സണല്‍ ടീമിനെ വളരെ നല്ല രീതിയില്‍ മാനേജര്‍ മൈക്കല്‍ ആര്‍ട്ടേറ്റ പ്രശംസിച്ചിരിക്കുന്നു.ഇത് പോലൊരു ജയം താന്‍ ഒരിയ്ക്കലും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് മല്‍സരശേഷം പറഞ്ഞു. ഇത്   യൂറോപ്യൻ മത്സരത്തിൽ  ഫ്രഞ്ച് ടീമിനെതിരെ  ഒരു ഇംഗ്ലീഷ് ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

 

“എങ്ങനെ എങ്കിലും യോഗ്യത നേടുക എന്നത് ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം .എന്നാല്‍ താരങ്ങള്‍ കളിച്ച രീതി ശരിക്കും എന്നെ ഞെട്ടിച്ചു.ആരംഭം മുതലേ ടീം വളരെ ആക്രമണോത്സുകതയും ഗോളുകള്‍ നേടുന്നതിനുള്ള  നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു.ഇത്രക്ക് അധികം ഗോളുകള്‍ നേടിയത് കൂടാതെ ക്ലീന്‍ ചീട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമായി ഞാന്‍ കാണാക്കാക്കുന്നു.സമ്മര്‍ദ നിമിഷങ്ങളിലും ഈ പ്രകടനം നിലനിര്‍ത്താന്‍ വേണ്ടിയാണ് എന്‍റെ ഇനിയുള്ള പ്രയത്നം.”മൈക്കല്‍ ആര്‍ട്ടേറ്റ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment