ത്രിലര്‍ പോരാട്ടത്തില്‍ വിജയം നേടി റയല്‍ മാഡ്രിഡ്
തുടര്‍ച്ചയായ അഞ്ചാം ഗ്രൂപ്പ് മല്‍സരം ജയം നേടിയ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ചാമ്പ്യന്മാര് ആയി തന്നെ നോക്കൌട്ട് റൌണ്ട് യോഗ്യത നേടിയിരിക്കുന്നു.ഏഴു പോയിന്റുള്ള നാപൊളി നിലവില്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.മല്‍സരത്തിന്റെ അവസാന പത്തു മിനുട്ടില്‍ ഇരട്ട ഗോള്‍ നേടിയത്തിന് ശേഷമാണ് റയല്‍ തങ്ങളുടെ വിജയം ഉറപ്പിച്ചത്.
നാപൊളിക്ക് വേണ്ടി ജിയോവന്നി സിമിയോണി ,ആൻഡ്രെ-ഫ്രാങ്ക് സാംബോ അംഗുയിസ എന്നിവര്‍ ഓരോ പകുതിയിലും ഗോള്‍ കണ്ടെത്തിയപ്പോള്‍ ഓരോ പകുതികളിലും റയല്‍ ഈരണ്ടു ഗോളുകള്‍ വീതം നേടി.റോഡ്രിഗോ (11′)ജൂഡ് ബെല്ലിംഗ്ഹാം (22′)നിക്കോ പാസ് (84′)ജോസെലു (90’+4′) എന്നിവര്‍ ആണ് റയലിന്റെ ഗോള്‍സ്കോറര്‍മാര്‍.ബ്രാഗക്കെതിരെയുള്ള അടുത്ത ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഒരു പോയിന്റ് നേടിയാല്‍ തന്നെ നാപൊളിക്ക് അടുത്ത റൌണ്ടിലേക്കുള്ള യോഗ്യത ലഭിക്കും.






































