ലെന്‍സിനെ ആറ് ഗോളിനു തകര്‍ത്ത് ആഴ്സണല്‍
ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആഴ്സണല്‍ ടീം ഒടുവില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരിക്കുന്നു.ലണ്ടന്‍ ക്ലബ് ആർസി ലെൻസിനെ 6-0 ന് തകർത്ത് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി.യൂറോപ്പിയന്‍ ലീഗിലേക്ക് ആഴ്സണലിനെ തിരികെ കൊണ്ട് വന്നതിന്‍റെ പ്രധാന ക്രെഡിറ്റ് മാനേജര്‍ ആര്‍ട്ടേറ്റക്കും അദ്ദേഹത്തിനെ അടിയുറച്ച് വിശ്വസിക്കുന്ന യുവ താരങ്ങള്‍ക്കും ആണ്.
ആദ്യ പകുതിയില്‍ കൈ ഹാവെർട്‌സ്,ഗബ്രിയേൽ ജീസസ്,ബുക്കയോ സാക്ക,ഗബ്രിയേൽ മാർട്ടിനെല്ലി,മാർട്ടിൻ ഒഡെഗാർഡ് എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ മൂന്നു നാല് ഗോളുകള്‍ പിറക്കും എന്ന് തോന്നിച്ചു എങ്കിലും ആദ്യ പകുതിയിലെ ഫോം നിലനിര്‍ത്താന്‍ ആഴ്സണലിന് കഴിഞ്ഞില്ല.86 ആം മിനുട്ടില്‍ ജോർജീഞ്ഞോ നേടിയ ഗോളില്‍ ആഴ്സണല്‍ ആറാം ഗോള്‍ നേടി.ലെൻസിന്റെ അബ്ദുകോദിർ ഖുസനോവിന്‍റെ ഹാന്‍ഡ് ബോള്‍ മൂലം ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നുമാണ് ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ ഗോള്‍ കണ്ടെത്തിയത്.തോല്‍വിയോടെ ലെന്‍സ് ഗ്രൂപ്പ് ബി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി.