ഹാവെർട്സ് നേടിയ ഗോളിൽ ആഴ്സണൽ ഒന്നാം സ്ഥാനത്തെത്തി
ശനിയാഴ്ച ബ്രെന്റ്ഫോർഡിൽ കെയ് ഹാവെർട്സിന്റെ അവസാന മിനുട്ടിലെ ഗോളോടെ ആഴ്സണൽ പ്രീമിയർ ലീഗിൽ ഒന്നാമതെത്തി.എതിരില്ലാത്ത ഒരു ഗോളിന് ജയം നേടിയ ആഴ്സണല്‍ ലിവര്‍പൂള്‍,സിറ്റി എന്നിവര്‍ മറികടന്നാണ് ലീഗില്‍ ഒന്നാമത് എത്തിയത്.മാഞ്ചസ്റ്റർ സിറ്റി നേരത്തെ ലിവർപൂളുമായി സമനില വഴങ്ങിയത് ഗണേര്‍സിന് ഭാഗ്യമായി.
കളി സമനിലയിലേക്ക് നീങ്ങുന്നതായി കാണപ്പെട്ടു, എന്നാൽ പകരക്കാരനായി ഇറങ്ങിയ ഹാവർട്സ് 89-ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഹെഡറിലൂടെ അവതരിച്ചു.സെപ്തംബർ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മല്‍സരത്തില്‍ അവസാനമായി കളിച്ച റാംസ്ഡെയ്ൽ ഇന്നലെ ആഴ്സണല്‍ ടീമില്‍ ഇടം നേടി എങ്കിലും വളരെ മോശപ്പെട്ട പ്രകടനം ആയിരുന്നു അദ്ദേഹം ഇന്നലെ പുറത്തു എടുത്തത്.മറുവശത്ത്, ഗബ്രിയേൽ ജീസസും പരിക്കിന് ശേഷം ആദ്യ ടീമില്‍ തിരിച്ചെത്തിയിരുന്നു.ബ്രസീലിയന്‍ സ്ട്രൈക്കര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.