ഗ്രീസ്മാൻ രക്ഷകന് ; മല്ലോര്‍ക്കക്കെതിരെ കഷ്ട്ടിച്ച് ജയം നേടി അത്ലറ്റിക്കോ
മല്ലോര്‍ക്കക്ക് എതിരെ മോശം പ്രകടനം കാഴ്ചവെച്ചിട്ടും വിജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ് വിലപ്പെട്ട മൂന്നു പോയിന്റ് നേടി.വിജയത്തോടെ ബാഴ്സലോണയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.സർപ്രൈസ് ലീഡർമാരായ ജിറോണ 34 പോയിന്റുമായി ഒന്നാമതാണ്, രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് ഉള്ളത് ആകട്ടെ 31 പോയിന്റും.
പന്ത് കൈവശം വയ്ക്കുന്നത് അത്ലറ്റിക്കോ മാഡ്രിഡ് നിയന്ത്രിച്ചുവെങ്കിലും അറ്റാക് ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ പോയി.ലെഫ്റ്റ് ബാക്ക് സാമുവൽ ലിനോ മാത്രമായിരുന്നു അത്ലറ്റിക്കോ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.ഇടവേളയ്ക്ക് ശേഷം ആതിഥേയർ മെച്ചപ്പെട്ടെങ്കിലും അവസരങ്ങള്‍ ഒന്നിനൊന്നായി അവര്‍ നഷ്ട്ടപ്പെടുത്തുന്നതില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വന്നില്ല. 64-ാം മിനിറ്റിൽ സെന്റർ ബാക്ക് മരിയോ ഹെർമോസോ നല്കിയ ക്രോസില്‍ ആണ് ഗ്രീസ്മാന് അത്ലറ്റിക്കോയുടെ വിജയ ഗോള്‍ നേടിയത്.താരത്തിന്റെ ലീഗിലെ ഒന്‍പതാമത്തെ ഗോള്‍ ആണ്.






































