എസിസി പുരുഷന്മാരുടെ അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു
2023-ൽ യുഎഇയിൽ നടക്കാനിരിക്കുന്ന എസിസി പുരുഷന്മാരുടെ അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ അണ്ടർ 19 ടീമിനെ ജൂനിയർ ക്രിക്കറ്റ് കമ്മിറ്റി തിരഞ്ഞെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ എട്ട് തവണ ട്രോഫി നേടിയ ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ടീം കൂടിയാണ്.
ഇന്ത്യയുടെ അണ്ടർ 19 സ്ക്വാഡിൽ 15 അംഗങ്ങളും മൂന്ന് ട്രാവലിംഗ് സ്റ്റാൻഡ്ബൈ കളിക്കാരും ഉൾപ്പെടും. സെലക്ഷൻ കമ്മിറ്റി നാല് അധിക റിസർവ് കളിക്കാരെയും തിരഞ്ഞെടുത്തു. റിസർവ് താരങ്ങൾ ടൂറിങ് സംഘത്തിന്റെ ഭാഗമാകില്ല.
ഇന്ത്യൻ അണ്ടർ 19 ടീം: അർഷിൻ കുൽക്കർണി, ആദർശ് സിംഗ്, രുദ്ര മയൂർ പട്ടേൽ, സച്ചിൻ ദാസ്, പ്രിയാൻഷു മോലിയ, മുഷീർ ഖാൻ, ഉദയ് സഹാറൻ , ആരവേലി അവനീഷ് റാവു (WK), സൌമ്യ കുമാർ പാണ്ഡെ , മുരുകൻ അഭിഷേക്, ഇന്നേഷ് മഹാജൻ, ധനുഷ് ഗൗഡ, ആരാധ്യ ശുക്ല, രാജ് ലിംബാനി, നമാൻ തിവാരി