European Football Foot Ball International Football ISL Top News transfer news

” ഇന്ത്യന്‍ ഫൂട്ബോള്‍ ഞാന്‍ മാറ്റി എടുക്കും “- അര്‍സീന്‍ വെംഗര്‍

November 22, 2023

” ഇന്ത്യന്‍ ഫൂട്ബോള്‍ ഞാന്‍ മാറ്റി എടുക്കും “- അര്‍സീന്‍ വെംഗര്‍

ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് മേധാവിയും പ്രശസ്ത പരിശീലകനുമായ ശ്രീ. ആർസെൻ വെംഗർ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള  ഫുട്‌ബോൾ അക്കാദമികളുടെ തലവൻമാരുമായി ആശയവിനിമയം നടത്തിയിരുന്നു.എഐഎഫ്എഫ്-ഫിഫ അക്കാദമി സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിൽ യുവജന വികസനത്തെക്കുറിച്ചും എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ് ചൗബെ, ആക്ടിംഗ് സെക്രട്ടറി ജനറൽ സത്യനാരായണ എം എന്നിവരുമായി വെംഗർ ദീർഘവും ഫലപ്രദവുമായ ചർച്ച നടത്തി.ആദ്യം ആയാണ് വെംഗര്‍ ഇന്ത്യയിലേക്ക് വന്നിരിക്കുന്നത്.

 

“എനിക്കു എപ്പോഴും ഇന്ത്യയോട് പ്രത്യേക തരത്തില്‍ ഉള്ള അടുപ്പം തോന്നിയിരുന്നു..4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഫുട്ബോൾ ലോക ഭൂപടത്തിൽ ഇല്ല എന്നത് മോശമാണ്.ഇത് മാറ്റാനുള്ള ലക്ഷ്യത്തില്‍ ആണ് ഞാന്‍.ഫൂട്ബോള്‍ ഗെയിമില്‍ ഞാന്‍ ഇന്ത്യന്‍ ടീമില്‍ വലിയ രീതിയില്‍ ഉള്ള മാറ്റങ്ങള്‍ വരുത്തും.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് സാധ്യമാണെന്ന് എനിക്ക് ബോധ്യമുണ്ട്.പര്യവേക്ഷണം ചെയ്യപ്പെടാത്ത   ഒരു സ്വർണ്ണ ഖനിയാണ് ഇന്ത്യൻ ഫുട്ബോൾ .” അര്‍സീന്‍ വെംഗര്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment