ബാഴ്സലോണയിലേക്ക് അടുത്ത സമ്മറില്‍ മടങ്ങി വരാന്‍ ഒരുങ്ങി അന്‍സൂ ഫാട്ടി
അടുത്ത വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്റോയില്‍ ബാഴ്സലോണയിലേക്ക് മടങ്ങാനും നഷ്ട്ടപ്പെട്ട തന്റെ അവിടുത്തെ കരിയര്‍ ഒന്നു കൂടി മടക്കി കൊണ്ടുവരാനുള്ള തീരുമാനത്തില്‍ ആണ് അന്‍സൂ ഫാട്ടി.പ്രീമിയർ ലീഗ് ടീമായ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിലേക്ക് ലോണില്‍ പോയ യുവ സ്പാനിഷ് താരം തിരികെ ഫോമിലേക്ക് മടങ്ങി എത്തിയിരിക്കുന്നു.പതിമൂന്നു മല്‍സരങ്ങള്‍ കളിച്ച താരം നാല് ഗോളുകളും ഒരു അസിസ്റ്റും നേടിയിരിക്കുന്നു.
2027 ജൂൺ വരെ ഫാട്ടി ബാഴ്സയുടെ താരം ആണ്.താരത്തിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ പലപ്പോഴായി മാനേജ്മെന്റ് എത്തി എങ്കിലും താരത്തിന്റെ കടുംപ്പിടിത്തം മാത്രം കൊണ്ടാണ് അത് നടപ്പിലാക്കാന്‍ കഴിയാതെ പോയത്.ബാഴ്സയില്‍ ചെറുപ്പം മുതല്‍ക്ക് തന്നെ കളിച്ചു വലര്‍ന്ന താരത്തിന് ക്ലബുമായി വേര്‍പിരിയാന്‍ കഴിയുന്നില്ല.ബാഴ്സയില്‍ നിന്നും ലോണില്‍ കളിക്കുന്ന എല്ലാ താരങ്ങളെയും ക്ലബിന്റെ ഫുട്ബോൾ കോർഡിനേറ്റർ ആയ ബോജന് കിര്‍ക്ക് നിരീക്ഷിക്കുന്നുണ്ട്.അദ്ദേഹം ഈ അടുത്ത് അന്‍സൂ ഫാട്ടിയുമായി ഇംഗ്ലണ്ടില്‍ വെച്ച് ചര്‍ച്ച നടത്തിയിരുന്നു.