സെന്റർ ബാക്ക് ബ്രെമർ യുവന്റ്റസുമായി കരാര്‍ പുതുക്കും
സെന്റർ ബാക്ക് ബ്രെമർ യുവന്റ്റസുമായി പുതിയ കരാര്‍ ഒപ്പിടാനുള്ള ഒരുക്കത്തിലാണ്.2023-24 സീരി എ സീസണില്‍ രണ്ടാം സ്ഥാനത്തുള്ള യുവേ മാനേജ്മെന്റ് നിലവിലെ താരങ്ങളുടെ കരാര്‍ എല്ലാം നീട്ടാനുള്ള ലക്ഷ്യത്തില്‍ ആണ്.നിയമവിരുദ്ധമായ വാതുവെപ്പ് നടത്തിയതിന് ഏഴ് മാസത്തെ സസ്പെൻഷൻ അനുഭവിക്കുന്ന മിഡ്ഫീൽഡർ നിക്കോളോ ഫാഗിയോലി 2028 വരെ തന്റെ കരാര്‍ നീട്ടിയിരുന്നു.

മുൻ സാവോ പോളോ യുവതാരം 2018 മുതൽ 2022 വരെ ടൊറിനോയിൽ നടന്ന നാല് വർഷത്തെ സ്പെല്ലിൽ വളരെ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.41 മില്യൺ യൂറോക്ക് ആണ് താരത്തിനെ യുവന്റ്റസ് സൈന്‍ ചെയ്തത്.ലിയോനാർഡോ ബോണൂച്ചിയും ജോർജിയോ കില്ലിനിയും ഇല്ലാത്ത ഈ യുവേ ടീമിനെ ബ്രെമർ മികച്ച രീതിയില്‍ ആണ് മുന്നോട്ട് കൊണ്ടുപോയത്.ഇവരുടെ അഭാവം ഇപ്പോള്‍ ഈ ടീം അറിയാത്തതിന്റെ പ്രധാന കാരണവും ബ്രെമറുടെ ഉറച്ച പ്രകടനം മൂലം ആണ്.43 കളികളിൽ നിന്ന് അഞ്ച് ഗോളുകളും ഒരു അസിസ്റ്റുമായാണ് താരം യുവന്റ്റസിലെ തന്റെ ആദ്യ സീസണ് പൂര്‍ത്തിയാക്കിയത്.