‘റയൽ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് നേട്ടം ആരും ഓര്‍ത്ത് വെക്കില്ല ” – പിക്വെ
ബാഴ്സ ഇതിഹാസം ആയ ജെറാര്‍ഡ് പിക്വെ ഈ അടുത്ത് നല്കിയ അഭിമുഖത്തില്‍ റയല്‍ മാഡ്രിഡിന്‍റെ ചാമ്പ്യന്‍സ് ലീഗ് നേട്ടങ്ങളെ കുറിച്ച് വാചലന്‍ ആയി.കാണാന്‍ ഒട്ടും അഴക് ഇല്ലാതെ കളിക്കുന്ന റയല്‍ മല്‍സരഫലം മാത്രമേ കാര്യം ആക്കുന്നുള്ളൂ എന്നും എങ്ങനെ കളിക്കുന്നു എന്നതിനെ കുറിച്ച് അവര്‍ തീരെ വ്യാകുലപ്പെടാറില്ല എന്നും അദ്ദേഹം പറഞ്ഞു.
“ബാഴ്സലോണ വിജയിക്കുന്നതിനെക്കാള്‍ എങ്ങനെ വിജയിക്കുന്നു എന്നത് വളരെ അധികം ശ്രദ്ധിക്കുന്ന ഒരു ക്ലബാണ്.ഞങ്ങള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയാല്‍ അത് ലോകം തന്നെ ശ്രദ്ധിക്കും.അത്രക് അവിസ്മരണീയം ആയിരിയ്ക്കും ഞങ്ങളുടെ പ്രകടനം.എന്നാല്‍ റയല്‍ അങ്ങനെ അല്ല.ലീഗില്‍ വളരെ പതിയെ ചുവടുകള്‍ വെക്കുന്ന അവര്‍ ഫെബ്രവരി ആകുമ്പോള്‍ ഗിയര്‍ മാറ്റും.പിന്നെ എങ്ങനെ എങ്കിലും ജയിക്കാനുള്ള പോരാട്ടം ആയിരിയ്ക്കും റയലില്‍ നിന്നു കാണാന്‍ കഴിയുക.കഴിഞ്ഞ തവണ അവര്‍ നേടിയ ചാമ്പ്യന്‍സ് ലീഗ് തന്നെ നോക്കുക.ഒരിക്കല്‍ പോലും മികച്ച ഫൂട്ബോള്‍ കളിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.” പിക്വെ കറ്റാലൻ റേഡിയോ സ്റ്റേഷൻ RAC1 നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.