” കരിയറില്‍ എന്തു സംഭവിച്ചാലുംആഴ്സണലിലേക്കും ബാഴ്സലോണയിലേക്കും പോകില്ല “
ചെല്‍സി മാനേജര്‍ ആയ പൊചെട്ടീനോ തന്‍റെ കരിയറില്‍ ഒരിക്കലും ആഴ്സണല്‍,ബാഴ്സലോണ ക്ലബുകളില്‍ പോകില്ല എന്ന് വെളിപ്പെടുത്തി.ടോട്ടന്‍ഹാമിനെതിരെ ചെല്‍സി കളിയ്ക്കാന്‍ ഇരിക്കെ അദ്ദേഹം ഇംഗ്ലിഷ് മീഡിയക്ക് നല്കിയ ഒരു അഭിമുഖത്തില്‍ ആണ് ഇങ്ങനെ പറഞ്ഞത്.ടോട്ടൻഹാമിന്റെയും എസ്പാൻയോളിന്റെയും നഗര വൈരികള്‍ ആയി എന്നതാണു പൊചെട്ടീനോ ഈ ക്ലബുകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കാരണം.
ചെല്‍ശിയിലേക്ക് പോയതിന് ശേഷം പൊചെട്ടീനോ അത്ര മികച്ച സീസണ്‍ അല്ല നേരിടുന്നത്,മറുവശത്ത് ടോട്ടന്‍ഹാം ആണെങ്കില്‍ മികച്ച ഫോമിലും.അവര്‍ പ്രീമിയര്‍ ലീഗ് കിരീടം എടുക്കാന്‍ ശരിക്കും സാധ്യതയുണ്ട് എന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സീസണിൽ അന്റോണിയോ കോണ്ടെയെ പുറത്താക്കിയതിന് ശേഷം ടോട്ടൻഹാം തന്നെ ബന്ധപ്പെടുമെന്ന് പൊച്ചെട്ടീനോ പ്രതീക്ഷിച്ചിരുന്നു എങ്കിലും ടോട്ടന്‍ഹാം അദ്ദേഹത്തിനെ പ്രോജക്റ്റ് ഏല്‍പ്പിക്കാതെ ആംഗെക്ക് തൊഴില്‍ നല്‍കുകയായിരുന്നു.