ഈസ്റ്റ് ബംഗാൾ എഫ്‌സി അപകടകരമായ ടീമാണ്: ഇവാൻ വുക്കോമനോവിച്ച്
ശനിയാഴ്ച കൊൽക്കത്തയില്‍ വെച്ച് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 സീസണിലെ ആറാം മാച്ച് വീക്ക് മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടാൻ തയ്യാറെടുക്കുന്ന തിരക്കില്‍ ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.ഈസ്റ്റ് ബംഗാൾ എഫ്‌സി ഈ സീസണിൽ വളരെ മോശം ഫൂട്ബോള്‍ ആണ് കളിക്കുന്നത്.ഈ സീസണിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള അവർ ഒമ്പതാം സ്ഥാനത്താണ്.
എന്നാല്‍ കേരള ബ്ലാസ്റ്റേഴ്സ് മാനേജര്‍ ആയ വുകോമാനോവിച്ച് ഐഎസ്എലില്‍ നിലവിലെ സാഹചര്യത്തില്‍ ഏത് ടീമിനെയും എഴുതി തള്ളാന്‍ കഴിയില്ല എന്ന് വെളിപ്പെടുത്തി.” ഇപ്പോള്‍ ടീമിന്‍റെ ജയ പരാജയങ്ങള്‍ വെച്ച് അളക്കുന്നതില്‍ ഒന്നും ഒരു അര്‍ഥവും ഇല്ല.ലീഗ് ഇനിയും ഏറെ മുന്നില്‍ പോകാനുണ്ട്.ഈ വർഷം ഈസ്റ്റ് ബംഗാളിൽ വ്യക്തിഗത കളിക്കാരെ അടിസ്ഥാനമാക്കി കൂടുതൽ ഗുണനിലവാരം ഉണ്ടെന്ന് ഞാൻ കരുതുന്നു. അവർ വളരെ നല്ല സംഘാടനമുള്ള അപകടകരമായ ടീമാണ്, അതിനാൽ ഞങ്ങൾ ആ ടീമിനെ കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കണം” വുകൊമാനോവിച്ച് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.