” യുവ താരങ്ങളുടെ സമ്മര്‍ദം കണ്ടില്ലെന്ന് നടിക്കരുത് ” – ബോജന്‍ കിര്‍ക്ക്
യുവ താരങ്ങള്‍ക്ക് മേല്‍ ക്ലബുകളും ആരാധകരും നല്‍കുന്ന പ്രെഷര്‍ വളരെ വലുത് ആണ് എന്നും അവരുടെ വളര്‍ച്ച പതിയെ ആകുന്നത് ആണ് താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയും മനസികവസ്ഥക്ക് നല്ലത് എന്നും മുന്‍ ബാഴ്സ താരം ആയിര്‍ണ്ണ ബോജന്‍ കിര്‍ക്ക് അവകാശപ്പെട്ടു.മുൻ-റോമ, മിലാൻ കളിക്കാരൻ ലാ മാസിയയിലൂടെ വലിയ കോളിളക്കം സൃശ്ട്ടിച്ചിട്ടാണ് വന്നത്.വെറും 17-ാം വയസ്സിൽ ആദ്യ ടീമിലേക്ക് മാറിയ അദ്ദേഹത്തിന് പിന്നീട് ആ ഉയര്‍ച്ച നേടാന്‍ കഴിഞ്ഞില്ല.
“അവര്‍ പഠിക്കേണ്ട സമയത്ത് ആണ് ഈ കാര്യങ്ങള്‍ നമ്മള്‍ അവരെ കൊണ്ട് ചെയ്യിക്കുന്നത്.ബാഴ്സലോണയില്‍ ഇപ്പോള്‍ ഫിനാന്‍ഷ്യല്‍ ലിവര്‍ ഉപയോഗിക്കേണ്ട അവസ്ഥ നിര്‍ബന്ധം ആയപ്പോലെ തന്നെ ആണ് ആകാഡെമി താരങ്ങളുടെ കാര്യവും.അവരെ നമുക്ക് ഇപ്പോള്‍ വളരെ അധികം ആവശ്യം ആണ്.എന്നാല്‍ അവര്‍ക്ക് മേല്‍ വല്ലാതെ സമ്മര്‍ദം ചെലുത്തിയാല്‍ അത് മാരകമായ ഒരു വഴിയിലേക്ക് അവരെ എത്തിക്കും.എല്ലാവര്‍ക്കും മെസ്സിയോ റൊണാള്‍ഡോയോ ആകാന്‍ കഴിയില്ല.ഈ ഒരു ബോധ്യം താരങ്ങള്‍ക്കും ആരാധകര്‍ക്കും വേണം ” ബോജന്‍ കിര്‍ക്ക് മാധ്യമങ്ങളോട് പറഞ്ഞു.