EPL 2022 European Football Foot Ball International Football Top News transfer news

മൂന്നാം ജയം നേടി റോമ ; വെസ്റ്റ് ഹാമിനെ ഞെട്ടിച്ച് ഒളിംപ്യാക്കോസ്

October 27, 2023

മൂന്നാം ജയം നേടി റോമ ; വെസ്റ്റ് ഹാമിനെ ഞെട്ടിച്ച് ഒളിംപ്യാക്കോസ്

ഗ്രീക്ക് ക്ലബ് ആയ ഒളിംപ്യാക്കോസ് ഇന്നലെ പ്രീമിയര്‍ ലീഗ് ക്ലബ് ആയ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.ആസ്റ്റണ്‍ വില്ലക്കെതിരെ 4-1 നു പരാജയപ്പെട്ട വെസ്റ്റ് ഹാമിന് ഈ പരാജയം വലിയൊരു തിരിച്ചടിയാണ്.ആദ്യ പകുതിയില്‍ തന്നെ റോഡിനി, കോസ്റ്റാസ് ഫോർട്ടൂണിസ് നേടിയ ഗോളുകളിലൂടെ ഒളിംപ്യാക്കോസ് ലീഡ് നേടി.

 

 

87 ആം മിനുട്ടില്‍ ലൂക്കാസ് പക്വേറ്റ വെസ്റ്റ് ഹാമിന് വേണ്ടി ഗോള്‍ നേടി എങ്കിലും മറ്റൊരു ഗോള്‍ കണ്ടെത്താന്‍ പ്രീമിയര്‍ ലീഗ് ക്ലബിനെ ഒളിംപ്യാക്കോസ് സമ്മതിച്ചില്ല.മറ്റൊരു യൂറോപ്പ ലീഗ് പോരാട്ടത്തില്‍ സീരി എ ക്ലബ് റോമ സ്ലാവിയ പ്രാഹയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി.തുടര്‍ച്ചയായ മൂന്നു ജയം നേടിയ റോമ തന്നെ ആണ് ഗ്രൂപ്പ് ജിയില്‍ ഒന്നാം സ്ഥാനത്ത്.എഡോർഡോ ബോവ്, റൊമേലു ലുക്കാക്കു എന്നിവര്‍ റോമയ്ക്ക് വേണ്ടി ആദ്യ പകുതിയില്‍ തന്നെ  ഗോളുകള്‍ നേടി.സ്റ്റീഫൻ എൽ ഷാരാവിയാണ് രണ്ടു ഗോളുകള്‍ക്കും വഴി ഒരുക്കിയത്.

 

 

Leave a comment