മിലാനെ ഒറ്റ ഗോളിന് മറികടന്ന് യുവന്‍റ്റസ്
മിലാനെ പൂട്ടി യുവന്‍റ്റസ്.ഇന്നലെ നടന്ന സീരി എ മല്‍സരത്തില്‍ എസി മിലാനെ ഒരു ഗോളിന് തോല്‍പ്പിച്ച് ഓള്‍ഡ് ലേഡി.ഇരു കൂട്ടൌമ് ഒരുപോലെ പോരാടിയ മല്‍സരത്തില്‍ 63 ആം മിനുട്ടില്‍ മാനുവൽ ലോക്കാറ്റെല്ലിയുടെ ഗോളാണ് വിധി ഒരുക്കിയത്.40 ആം മിനുട്ടില്‍ ഡിഫൻഡർ മാലിക് തിയാവ് നേരിട്ടുള്ള ചുവപ്പ് കാർഡ് ലഭിച്ചത് മിലാന് തിരിച്ചടിയായി.
ഇന്നലത്തെ മല്‍സരത്തില്‍ ജയം നേടി ഇന്‍റര്‍ മിലാനെ കടത്തി വെട്ടാനുള്ള ലക്ഷ്യത്തില്‍ ആയിരുന്നു മിലാന്‍.എന്നാല്‍ ആദ്യ പകുതിയില്‍ മിലാന്‍റെ നീക്കങ്ങള്‍ക്ക് എല്ലാം മികച്ച ചെറുത്ത് നില്‍പ്പ് നല്കാന്‍ യുവന്‍റ്റസിന് കഴിഞ്ഞു.രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയ മിലാന്‍ ടീമിനെതിരെ യുവേ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.ജയത്തോടെ 20 പോയിന്റുമായി പട്ടികയിൽ മൂന്നാമതാണ് യുവന്‍റ്റസ് ഇപ്പോള്‍.പത്ത് പേരായി ചുരുങ്ങിയ ടീമിനെതിരെ തന്‍റെ ടീമിന് ഇതിലും നന്നായി കളിയ്ക്കാന്‍ ആകും എന്ന് താന്‍ വിശ്വസിക്കുന്നതായി കോച്ച് അലെഗ്രി മല്‍സരശേഷം പറഞ്ഞു.