പുതിയ ലാമാസിയന്‍ അവതാരം ; മാർക്ക് ഗ്യൂ!!!!!!
അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ 1-0ന് സ്വന്തം തട്ടകത്തിൽ വിജയം നേടിയ ബാഴ്സലോണ ചിരവൈരികള്‍ ആയ റയല്‍ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം ഒന്നാക്കി കുറച്ചു.ഇതോടെ അടുത്ത ആഴ്ച്ച നടക്കാന്‍ ഇരിക്കുന്ന എല്‍ ക്ലാസ്സിക്കോ കൂടുതല്‍ ആവേശകരം ആയിരിക്കും.
പരിക്കേറ്റ ഫ്രെങ്കി ഡി ജോങ്, പെഡ്രി, റോബർട്ട് ലെവൻഡോവ്‌സ്‌കി,പെഡ്രി,റഫീഞ്ഞ,കൂണ്ടേ എന്നിവരില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് കൂടുതൽ പൊസഷൻ ഉണ്ടായിരുന്നെങ്കിലും പിച്ചില്‍ അവസരം സൃഷ്ട്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.എന്നാല്‍ അവര്‍ക്ക് ഇത്തവണ തുണയായത് പുതിയ ലാമസിയന്‍ താരം ആയ മാർക്ക് ഗ്യൂ ആണ്.വെറും പതിനേഴു വയസ്സുള്ള താരം 79 മിനുട്ടില്‍ കളിക്കാന്‍ ഇറങ്ങി 23 സെകന്‍റിനുള്ളില്‍ തന്നെ ബാഴ്സക്ക് വേണ്ടി വിജയ ഗോള്‍ നേടി.അദ്ദേഹത്തെ കൂടാതെ ആദ്യ പകുതിയില്‍ മികച്ച ഫോമില്‍ കളിച്ച് ഫെറാന്‍ ടോറസും രണ്ടാം പകുതിയില്‍ ജോവാ ഫെലിക്സും ബാഴ്സക്ക് വേണ്ടി നിരവധി അവസരങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു.ഫെലിക്സ് നല്കിയ അവസരത്തില്‍ നിന്നാണ് മാർക്ക് ഗ്യൂ വിജയ ഗോള്‍ നേടിയത്.