വെസ്റ്റ് ഹാമിനെ പഞ്ഞിക്കിട്ട് ആസ്റ്റണ്‍ വില്ല
വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 4-1 ന് വിജയിച്ച ആസ്റ്റൺ വില്ല ഞായറാഴ്ച പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് മാറി.ഇരട്ട ഗോള്‍ നേടിയ ഡഗ്ലസ് ലൂയിസ് ആയിരുന്നു ഇന്നലത്തെ മല്‍സരത്തിലെ താരം.വെസ്റ്റ് ഹാമിന് വേണ്ടി ജാറഡ് ബോവന്‍ ആശ്വാസ ഗോള്‍ നേടി.തോല്‍വിയോടെ വെസ്റ്റ്ഹാം 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
തുടക്കം മുതല്‍ക്ക് തന്നെ ഉനായി എമറിയുടെ ടീം മികച്ച രീതിയില്‍ അക്രമിച്ച് കളിയ്ക്കാന്‍ തുടങ്ങി.അതിനു ഫലം ലഭിച്ചത് 30 ആ മിനുട്ടില്‍.ഡഗ്ലസ് ലൂയിസിന്‍റെ ഡിഫ്ലക്ക്റ്റഡ് ഷോട്ട് വലയിലേക്ക് എത്തിയതോടെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡോടെ വില്ല ടണലിലേക്ക് മടങ്ങി.വെസ്റ്റ് ഹാം ഒരു ഗോള്‍ മടക്കിയതിന് ശേഷം 74,89 മിനുട്ടുകളില്‍ ഒല്ലി വാറ്റ്കിൻസ്, ലിയോൺ ബെയ്‌ലി എന്നിവര്‍ നേടിയ ഗോളും കൂടി ആയതോടെ വില്ല കാണികള്‍ക്ക് മുന്നില്‍ മൂന്നു ഗോള്‍ മാര്‍ജിനില്‍ ജയം നേടി.