EPL 2022 European Football Foot Ball International Football Top News transfer news

ആഴ്സണലിനെതിരെ നന്നായി കളിച്ച മാർക്ക് കുക്കുറെല്ലയെ പ്രശംസിച്ച് മൗറീഷ്യോ പോച്ചെറ്റിനോ

October 22, 2023

ആഴ്സണലിനെതിരെ നന്നായി കളിച്ച മാർക്ക് കുക്കുറെല്ലയെ പ്രശംസിച്ച് മൗറീഷ്യോ പോച്ചെറ്റിനോ

ആഴ്സണലിനെതിരായ മികച്ച പ്രകടനത്തിന് ശേഷം മൗറീഷ്യോ പോച്ചെറ്റിനോ മാർക്ക് കുക്കുറെല്ലയെ പ്രശംസിച്ചു.ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന 2-2 സമനിലയിൽ ഇരു ടീമുകളും പിരിഞ്ഞു.കുക്കുറെല്ല ബുക്കയോ സാക്കയെ മികച്ച രീതിയില്‍ പ്രതിരോധിച്ചു. അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ സ്പാനിഷ് വിങ്ങ് ബാക്ക് സമ്മതിച്ചില്ല.ഈ സമ്മറില്‍ താരത്തിനെ വില്‍ക്കാനുള്ള തീരുമാനത്തില്‍ ആയിരുന്നു ചെല്‍സി.എന്നാല്‍ അദ്ദേഹം ലണ്ടനില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

Cole Palmer opens up on key Chelsea teammate as Mauricio Pochettino fumes  at Arsenal comeback - football.london

“പണ്ട് എന്ത് നടന്നു എന്ന് എനിക്കു അറിയില്ല.എനിക്കു മികച്ചത് എന്ന് തോന്നുന്ന താരങ്ങള്‍ക്ക് ഞാന്‍ അവസരം നല്കും.കഴിഞ്ഞ പരിശീലന സെഷനില്‍ താരം മികച്ച രീതിയില്‍ കളിച്ചിരുന്നു. അതുകൊണ്ടാണ് സാക്കയെപ്പോലുള്ള ഒരു മികച്ച കളിക്കാരനെതിരെ നന്നായി കളിയ്ക്കാന്‍ കുക്കുറെലക്ക് കഴിഞ്ഞത്.ഇന്നലത്തെ മല്‍സരത്തിലെ താരം തന്നെ അദ്ദേഹം ആയിരുന്നു. ഇനിയും ഇതുപോലത്തെ ഹൈ പ്രൊഫൈല്‍ മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” മല്‍സരശേഷം മൗറീഷ്യോ പോച്ചെറ്റിനോ മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

Leave a comment