EPL 2022 European Football Foot Ball International Football Top News transfer news

സെല്‍റ്റ വിഗോയെ നേരിടാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

October 21, 2023

സെല്‍റ്റ വിഗോയെ നേരിടാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

ശനിയാഴ്ച രാത്രി സെൽറ്റ വിഗോയ്‌ക്കെതിരായ ലാ ലിഗ കാമ്പെയ്‌ൻ പുനരാരംഭിക്കുമ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് തുടര്‍ച്ചയായ അഞ്ചാം ലീഗ് വിജയം ലക്ഷ്യം ഇടുന്നു.ഡീഗോ സിമിയോണിയുടെ ടീം നിലവിൽ ലാ ലിഗ ടേബിളിൽ നാലാമതാണ്, ഒരു കളി കൈയിലിരിക്കെ ലീഡർമാരായ റയൽ മാഡ്രിഡിനേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ്, ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് മാത്രം നേടിയ സെൽറ്റ 18-ാം സ്ഥാനത്താണ്.

Celta Vigo's Anastasios Douvikas celebrates scoring their second goal with teammates on September 23, 2023

 

തുടക്കത്തില്‍ അല്പം മോശം ഫോമില്‍ ആയിരുന്നു കളിച്ചത് എങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് ഫോമിലേക്ക് ഉയരുന്ന ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നുണ്ട്.പൊതുവേ പ്രതിരോധത്തില്‍ ഊന്നി കളിക്കുന്നു എന്ന വിമര്‍ശനം നേരിടുന്ന അത്ലറ്റിക്കോ ഈ സീസണില്‍ മികച്ച മുന്നേറ്റം നടത്തിയാണ് ജയിക്കുന്നത്.ഈ പോക്ക് അവര്‍ തുടര്‍ന്നാല്‍ ലീഗ് ലക്ഷ്യം ലക്ഷ്യം വെക്കുന്ന റയലിനും ബാഴ്സലോണക്കും വെല്ലുവിളി ഉയര്‍ത്താന്‍ അത്ലറ്റിക്കോ മാഡ്രിഡിന് കഴിയും.ഇന്ന്  ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.

Leave a comment