EPL 2022 European Football Foot Ball International Football Top News transfer news

ലൂയിസ് സുവാരസിനെ സൈന്‍ ചെയ്യും എന്ന് ഇന്റർ മയാമി കോച്ച്

October 20, 2023

ലൂയിസ് സുവാരസിനെ സൈന്‍ ചെയ്യും എന്ന് ഇന്റർ മയാമി കോച്ച്

2024 ൽ ഇന്റർ മിയാമിയിൽ ലയണൽ മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ സഹ താരവും സുഹൃത്തും ആയിരുന്ന ലൂയിസ് സുവാരസിനെ സൈന്‍ ചെയ്യാനുള്ള നീക്കം തങ്ങള്‍ക്ക് ഉണ്ട് എന്ന് മയാമി കോച്ച് ടാറ്റ മാർട്ടിനോ വെളിപ്പെടുത്തി.മുൻ ലാ ബ്ലൂഗ്രാന താരങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്,ജോർഡി ആൽബ എന്നിവരെ സൈന്‍ ചെയ്ത് കൊണ്ട് മയാമി അവരുടെ ‘മിനി ബാഴ്‌സലോണ’ കഴിഞ്ഞ സമ്മര്‍ വിന്‍റോയില്‍ ആരംഭിച്ചിരുന്നു.

World Cup 2022: A journalist accuses Tata Martino of being an infiltrator  in Mexico: He is the Trojan horse | Marca

 

“അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്നേ ഞങ്ങള്‍ വേണ്ട താരങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു വിശകലനം നടത്തും.അതില്‍ ലൂയിസ് ഉള്‍പ്പെടും എന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു.ഇത് കൂടാതെ താരത്തിനെ കൊണ്ട് വരാന്‍ മാനേജ്മെന്റിനും താല്‍പര്യം ഉണ്ട്.അതിനാല്‍ ഉറുഗ്വേ താരം ഇങ്ങോട്ട് വരാനുള്ള സാധ്യത വളരെ വലുത് തന്നെ ആണ്.”മാർട്ടിനോ മാധ്യമങ്ങളോട്  പറഞ്ഞു. ഗ്രെമിയോയിലെ നിലവിലെ പരിശീലകനായ റെനാറ്റോ ഗൗച്ചോ ഇതിന് മുന്നേ സുവാരസ് ടീം വിടും എന്നും പറഞ്ഞത് ഇതിന് സാധ്യത വര്‍ധിപ്പിക്കുന്നു.

Leave a comment