EPL 2022 European Football Foot Ball International Football Top News transfer news

നെയ്മറുടെ പരിക്ക് ഗുരുതരം ; ശസ്ത്രക്രിയ ഉടന്‍

October 19, 2023

നെയ്മറുടെ പരിക്ക് ഗുരുതരം ; ശസ്ത്രക്രിയ ഉടന്‍

ചൊവ്വാഴ്ച ഉറുഗ്വേക്കെതിരെ  നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരിക്കേറ്റ നെയ്മറിന്റെ കാര്യം അല്പം സീരിയസ് ആണ്.ഇടതു കാൽമുട്ടിൽ താരത്തിന്‍റെ ക്രൂസിയേറ്റ് ലിഗമെന്റും മെനിസ്കസും കീറിയതായി റിപ്പോര്‍ട്ട് ബ്രസീല്‍ ഫൂട്ബോള്‍ ഫെഡറേഷന്‍ പുറത്ത് വിട്ടു.ഉടന്‍ തന്നെ താരം ശസ്ത്രക്രിയക്ക് വിധേയന്‍ ആകും.അഞ്ചു മാസത്തിനു ശേഷം മാത്രമേ താരത്തിനു കളിയ്ക്കാന്‍ കഴിയുകയുള്ളൂ.

Brazil's Neymar suffers serious knee injury during World Cup qualifier |  CBC Sports

എട്ട് മാസത്തിനുള്ളിൽ നെയ്‌മറിന് വീണ്ടും കളിക്കാനാകുമെന്നും അടുത്ത വേനൽക്കാലത്ത് അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയ്‌ക്ക് കൃത്യസമയത്ത് തിരിച്ചെത്താനാകുമെന്നും സിബിഎഫിന്റെ മെഡിക്കൽ സ്റ്റാഫ് കരുതുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.അൽ ഹിലാൽ നെയ്മറിന് എല്ലാ പിന്തുണയും നല്‍കുന്നതായി സമൂഹ മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ഇത്രയും കാലം ഉണ്ടായിരുന്ന ആരാധകരുടെ പിന്തുണ ഇപ്പോള്‍ തനിക്ക് വളരെ ഏറെ ആവശ്യം ആണ് എന്നും നേയ്മര്‍ പരസ്യമായി വെളിപ്പെടുത്തി.വലത് കണങ്കാലിന് ഗുരുതരമായ പരിക്കില്‍ നിന്നു ഈ അടുത്താണ് ബ്രസീലിയന്‍ താരം മല്‍സരരങ്കത്തേക്ക് തിരിച്ചു വന്നത്.

Leave a comment