സനെയുടെ കരാര്‍ എത്രയും പെട്ടെന്ന് പുതുക്കാന്‍ ബയേണ്‍ മ്യൂണിക്ക്
ലെറോയ് സാനെയുമായി കരാർ ചർച്ചകൾക്ക് ബയേൺ മ്യൂണിക്ക് തയ്യാറെടുക്കുന്നു.ജര്‍മന്‍ വിങ്ങറുടെ കരാര്‍ 2025 ല്‍ ആണ് പൂര്‍ത്തിയാകുന്നത്.താരത്തിന്റെ പ്രകടനത്തില്‍ ആണെങ്കില്‍ മ്യൂണിക്ക് വളരെ ഏറെ തൃപ്തര്‍ ആണ്.താരത്തിനെ ഈ അടുത്ത് ചില ക്ലബുകള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന വാര്‍ത്തയാണ് സാനെയുടെ കരാര്‍ നീട്ടാന്‍ ബയേണിനെ പ്രേരിപ്പിക്കുന്നത്.
ബാഴ്സലോണ സാനെയേ അടുത്ത സമ്മറില്‍ സൈന്‍ ചെയ്യാന്‍ ശ്രമിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇത് കൂടാതെ മറ്റൊരു സ്പാനിഷ് ക്ലബ് ആയ റയല്‍ മാഡ്രിഡും താരത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്ന കാര്യം ബയെണിന്റെ ചെവിയില്‍ എത്തിയിരിക്കുന്നു.അതിനാല്‍ ഈ മാസത്തില്‍ തന്നെ കരാര്‍ നീട്ടല്‍ ഒഫീഷ്യല്‍ ആയി അവതരിപ്പിക്കാനുള്ള തിടുക്കത്തില്‍ ആണവര്.പുതിയ കരാറിന്റെ വിശദ വിവരങള് ഒന്നും ലഭിച്ചിട്ടില്ല.ജര്‍മന്‍ ക്ലബ് താരത്തിന്റെ ഏജന്റുമായി ഇതിനെ ചൊല്ലി ചര്‍ച്ച നടത്തി വരുകയാണ്. 2020-ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബയേണിൽ ചേർന്ന സാനെ, ക്ലബ്ബിനായി 144 മത്സരങ്ങളിൽ നിന്ന് 45 ഗോളുകളും 37 അസിസ്റ്റും നേടിയിട്ടുണ്ട്.